അബഹ- ദക്ഷിണ സൗദിയില്‍ അസീര്‍ പ്രവിശ്യയില്‍ പെട്ട ഖമീസ് മുശൈത്തില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം വിഫലമാക്കിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പായി സഖ്യസേന മിസൈല്‍ കണ്ടെത്തി തടഞ്ഞു നശിപ്പിക്കുകയായിരുന്നു.
റിയാദ് നഗരത്തിനു നേരെ ഹൂത്തികള്‍ തൊടുത്തുവിട്ട മറ്റൊരു ബാലിസ്റ്റിക് മിസൈല്‍ ഇന്ന് പുലര്‍ച്ചെ തടഞ്ഞ് തകര്‍ത്തതായി സഖ്യസേന നേരത്തെ അറിയിച്ചിരുന്നു. ദക്ഷിണ സൗദിയിലേക്ക് ഹൂത്തികള്‍ വിക്ഷേപിച്ച രണ്ടു ഡ്രോണുകള്‍ ഇന്നലെ രാത്രി സഖ്യസേന വെടിവെച്ചിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



