ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈലാക്രമണം. ആക്രമണം നടന്നതായി വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു. സംഭവമുണ്ടായ ഉടൻ തന്നെ അടിയന്തര പ്രതികരണ സേനകൾ (Emergency response teams) രംഗത്തെത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സഹകരിച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



