മസ്കത്ത്– ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച ഏഷ്യൻ വംശജർ പിടിയിൽ. ബോട്ട് മാർഗം കടക്കാൻ ശ്രമിച്ച മൂന്ന് പേരാണ് പിടിയിലായത്. മുസന്ദം ഗവർണറേറ്റ് പോലീസ് കമാൻഡിലെ കോസ്റ്റ് ഗാർഡ് പോലീസാണ് ഖസബ് തീരത്ത് വെച്ച് മൂവരെയും പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമനടപടി ക്രമങ്ങൾ പൂർത്തിയായി വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group