അബൂദാബി – സൂപ്പർ ഫോർ യോഗ്യത ഉറപ്പിച്ച ഇന്ത്യ ഇന്ന് ഗ്രൂപ്പ് റൗണ്ടിലെ അവസാനം മത്സരത്തിൽ ഒമാനിനെ നേരിടും. ആശ്വാസ ജയം ലക്ഷ്യമിടുന്ന ഒമാനിനും മത്സരം വളരെ നിർണായകമാണ്.
കഴിഞ്ഞ രണ്ടു മത്സരത്തിലും സെക്കൻഡ് ബാറ്റിംഗ് ആയതിനാൽ സഞ്ജു പോലെയുള്ള താരങ്ങൾക്ക് ബാറ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. അതിനാൽ തന്നെ ടോസ് കിട്ടിയാൽ സൂര്യകുമാർ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കും എന്നതിൽ സംശയമില്ല.
ഇന്ത്യൻ സമയം രാത്രി എട്ടു മണിക്കാണ് ( സൗദി 5:30 PM) മത്സരം ആരംഭിക്കുക.
നാളെയാണ് സൂപ്പർ ഫോർ മത്സരങ്ങൾക്ക് അരങ്ങേറ്റം കുറിക്കുന്നത്, ഇന്ത്യ – പാകിസ്ഥാൻ തമ്മിലുള്ള മത്സരം ഞായറാഴ്ച നടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group