Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 14
    Breaking:
    • സ്വന്തം വീട് സ്വയം പൊളിച്ചുമാറ്റാന്‍ ഫലസ്തീനിയെ നിര്‍ബന്ധിച്ച് ഇസ്രായില്‍ അധികൃതര്‍
    • റഫയിലെ ‘മാനുഷിക നഗരം’ തടങ്കൽപ്പാളയമാകും: മുൻ ഇസ്രായേൽ പ്രധാനമന്ത്രി ഓൾമെർട്ട്
    • സൂര്യന്‍ കഅബാലയത്തിന്റെ നേര്‍ മുകളില്‍ വരുന്ന പ്രതിഭാസം നാളെ ഉച്ചക്ക്
    • യുഎഇയിൽ റോഡപകടങ്ങൾ കാണാൻ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴ
    • നിർണായകമായി കാന്തപുരം; നിമിഷ പ്രിയക്കായി യമനിൽ സുപ്രധാന യോഗം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    ഷുഗറിനായുള്ള മരുന്നുമായി ഉംറക്കെത്തിയപ്പോൾ പിടിയിലായ അരീക്കോട് സ്വദേശി ജയിൽ മോചിതനായി

    നിരോധിത മരുന്നുമായി ഉംറക്കെത്തി സൗദിയിൽ പിടിയിലായ മലയാളി ജയിൽ മോചിതനായി. കുടുംബ സമേതം ഉംറക്കെത്തിയ മലപ്പുറം അരീക്കോട് വെള്ളേരി സ്വദേശിയായ മുസ്തഫയാണ് നിയമക്കുരുക്കിലകപ്പെട്ട് നാലര മാസം ജയിലിൽ കഴിയേണ്ടി വന്നത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/07/2025 Gulf Kerala Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക– നിരോധിത മരുന്നുമായി ഉംറക്കെത്തി സൗദിയിൽ പിടിയിലായ മലയാളി ജയിൽ മോചിതനായി. കുടുംബ സമേതം ഉംറക്കെത്തിയ മലപ്പുറം അരീക്കോട് വെള്ളേരി സ്വദേശിയായ മുസ്തഫയാണ് നിയമക്കുരുക്കിലകപ്പെട്ട് നാലര മാസം ജയിലിൽ കഴിയേണ്ടി വന്നത്. അയൽവാസിയായ സുഹൃത്ത് മക്കയിലെ രോഗിയായ സുഹൃത്തിന് നൽകാനായി കൊടുത്തുവിട്ട വേദനാസംഹാരിഗുളികയാണ് പ്രശ്‌നമായത്.

    ഉംറക്കായെത്തിയതായിരുന്നു അരീക്കോട് സ്വദേശി മുസ്തഫയും കുടുംബവും. കൈയ്യിൽ അയൽക്കാരൻ തന്റെ സുഹൃത്തിനു കൊടുക്കാൻ വേണ്ടി ഏൽപ്പിച്ച ഷുഗറിനുള്ള മരുന്നുമുണ്ടായിരുന്നു.എന്നാൽ അത് മുസ്തഫയെ എത്തിച്ചത് ജയിലിലേക്കായിരുന്നു. സൗദി അറേബ്യയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട നിയമം കർശനമാക്കിയതായി ഭരണകൂടം പലതവണ അറിയിച്ചിട്ടുള്ളതായിരുന്നു. പക്ഷേ അതു സംബന്ധിച്ച ജാഗ്രതാ കുറവ് മുസ്തഫക്കും കുടുംബത്തിനുമുണ്ടാക്കിയത് വലിയ ദുരിതമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നാട്ടിൽ ജോലി ചെയ്ത് ഒരുമിച്ചു കൂട്ടിയ കൂട്ടിയ പണവുമായി ഉംറയ്ക്ക് യാത്ര തിരിച്ചതായിരുന്നു മുസ്തഫ. ഭാര്യയും രണ്ടു മക്കളുമടക്കം സ്വകാര്യ ഗ്രൂപ്പ് വഴി കഴിഞ്ഞ വർഷം ജൂലൈ 24 നാണ് ഇവർ യാത്ര തിരിച്ചിരുന്നത്. ജിദ്ദയിൽ വിമാനമിറങ്ങിയപ്പോൾ പക്ഷേ എല്ലാം മാറി മറിയുകയായിരുന്നു. അയൽവാസി അവരുടെ പരിചയക്കാരനു കൊടുക്കാൻ ഏൽപ്പിച്ചിരുന്ന ഷുഗറിനുള്ള മരുന്നായ ഗാബാപെന്റിൻ എയർപ്പോർട്ടിൽ വെച്ച് തന്നെ അധികൃതർ പിടികൂടുകയായിരുന്നു പ്രമേഹ രോഗികൾ ഉപയോഗിക്കുന്ന ന്യൂറോപതിക് വേദന സംഹാരിയായ ഗാബാപെന്റിന്റെ 180 ഗുളികകളാണ് കൈയ്യിൽ ഉണ്ടായിരുന്നത്. സൗദിയിൽ പൂർണ്ണമായ നിരോധനമുള്ള മരുന്നായിരുന്നില്ല ഇത്. പക്ഷേ മയക്കുമരുന്ന് രോഗികളും മറ്റും ഇത് ഉപയോഗിക്കാറുണ്ട്. ഇതിനാൽ തന്നെ കടുത്ത നിയന്ത്രണങ്ങളുള്ളവയാണ്. സൗദിയിൽ നിന്നും ഡോക്ടർമാർ എഴുതി കൊടുത്താൽ മാത്രം കുറഞ്ഞ അളവിൽ ഇത് അനുവദുക്കുകയുണ്ടായിരുന്നുള്ളു. ഈ മരുന്നാണ് 180 എണ്ണം ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത്. ഇതോടെ ഇയാളെ ജിദ്ദാ വിമാനത്താവളം കസ്റ്റംസ് പിടികൂടി ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിനു കൈമാറി. തുടർന്ന് ജയിലിലേക്ക് മാറ്റുകയായിരുന്നു.

    ആദ്യ യാത്രയായിരുന്നതിനാൽ അറിവില്ലായ്മയും, ഭാഷാ തടസ്സങ്ങളും തനിക്ക് വിനയായെന്നാണ് മുസ്തഫ പറയുന്നത്. എന്താണ് താൻ കൊണ്ടുവന്നത് എന്നു പോലും അദ്ദേഹത്തിനറിയില്ലായിരുന്നു.

    പിന്നീട് മലയാളി ട്രാൻസലേറ്ററെ ജയിലിലേക്കെത്തിക്കുകയും തൊട്ടുപിന്നാലെ മരുന്ന് എത്തിക്കേണ്ടിയിരുന്ന സുഹൃത്തും പൊലീസിൽ ഹാജറായി. തുടർന്ന് നാട്ടുകാരുടെയും മറ്റും സഹായങ്ങൾ ലഭിച്ചു. ശേഷം ഭാര്യയെയും മക്കളെയും വിട്ടയച്ചു.നാലര മാസത്തെ നിയമനടപടികൾക്കു ശേഷം തന്റെ നിരപരാധിത്വം തെളിയുകയായിരുന്നു. ഒരു വർഷം എടുത്താണ് കേസിന്റെ നടപടികൾ പൂർത്തിയാക്കിയത്.ഇതോടെയാണിപ്പോൾ മുസ്തഫക്ക് നാട്ടിലേക്ക് മ‌ടങ്ങാൻ അവസരം ഒരുങ്ങുന്നത്

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Drugs gabapentin Kerala malayali mekka Saudi Aabia Umrah pilgrims
    Latest News
    സ്വന്തം വീട് സ്വയം പൊളിച്ചുമാറ്റാന്‍ ഫലസ്തീനിയെ നിര്‍ബന്ധിച്ച് ഇസ്രായില്‍ അധികൃതര്‍
    14/07/2025
    റഫയിലെ ‘മാനുഷിക നഗരം’ തടങ്കൽപ്പാളയമാകും: മുൻ ഇസ്രായേൽ പ്രധാനമന്ത്രി ഓൾമെർട്ട്
    14/07/2025
    സൂര്യന്‍ കഅബാലയത്തിന്റെ നേര്‍ മുകളില്‍ വരുന്ന പ്രതിഭാസം നാളെ ഉച്ചക്ക്
    14/07/2025
    യുഎഇയിൽ റോഡപകടങ്ങൾ കാണാൻ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴ
    14/07/2025
    നിർണായകമായി കാന്തപുരം; നിമിഷ പ്രിയക്കായി യമനിൽ സുപ്രധാന യോഗം
    14/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version