ജിദ്ദ- അറേബ്യൻ ഗൾഫ് കപ്പ് കലാശപ്പോരാട്ടത്തിൽ ആതിഥേയരായ സൗദി അറേബ്യ യു.എ.ഇയെ നേരിടും. സെമി ഫൈനലിൽ സൗദി ഖത്തറിനെയും യു.എ.ഇ ഒമാനെയും തോൽപ്പിച്ചാണ് ഫൈനൽ ടിക്കറ്റെടുത്തത്.
സൗദി- ഖത്തർ സെമി ഫൈനലിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോളൊന്നും നേടാനാകാതെ സമനിലയിൽ പിരിഞ്ഞതിനെത്തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ 3-2നാണ് സൗദി ഖത്തറിനെ തോൽപ്പിച്ചത്.
രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ഒമാനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് യു.എ.ഇ ഫൈനലിലെത്തിയത്. യു.എ.ഇക്ക് വേണ്ടി ഉസ്മാൻ കമാര വിജയഗോൾ നേടി.
ഒക്ടോബർ 6ന് ചൊവ്വാഴ്ച സൗദി സമയം രാത്രി 9 മണിക്ക് ജിദ്ദയിലെ അൽ ഇൻമ സ്റ്റേഡിയത്തിൽ (കിംഗ് അബ്ദുള്ള സ്‌പോർട്‌സ് സിറ്റി) ഫൈനൽ മത്സരം നടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







