അബുദാബി- മികച്ച ഗ്രന്ഥശാല പ്രവർത്തകർക്ക് കേരളത്തിലെ പ്രമുഖ സാംസ്‌കാരിക കൂട്ടായ്മയായ അക്ഷരജാലകം നൽകി വരുന്ന പി.എൻ പണിക്കർ അവാർഡ് സാഹിത്യപ്രവർത്തകനായ ജാഫർ കുറ്റിക്കോടിന് അബൂദാബിയിൽ വെച്ച് നടന്ന ചടങ്ങിൽ സമ്മാനിച്ചു. പ്രവാസലോകത്തെ മലയാളികൾക്കിടയിൽ വായനശീലം വളർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്. ഇരുപത് വർഷമായി അബുദാബിയിൽ ജോലി ചെയ്തുവരുന്ന അദ്ദേഹം, പാലക്കാട് ജില്ലയിലെ ഷൊർണൂർ കുറ്റിക്കോട് സ്വദേശിയാണ്.
പ്രവാസലോകത്തെ സാംസ്‌കാരിക സാഹിത്യ പ്രവർത്തകരായ വി.പി.കെ അബ്ദുല്ല, സഫറുള്ള പാലപ്പെട്ടി, അഷ്‌റഫ് പൊന്നാനി എന്നിവർ ചേർന്ന് അവാർഡ് നൽകി. അക്ഷരജാലകം ചീഫ് എഡിറ്റർ ഹുസൈൻ തട്ടത്താഴത്ത് ആമുഖഭാഷണം നടത്തി. ഹാഷിം ആറങ്ങാടി അധ്യക്ഷത വഹിച്ച പരിപാടി ഹിദായത്തുള്ള പറപ്പൂർ ഉദ്ഘാടനം ചെയ്തു.
പതിനായിരം രൂപ വിലവരുന്ന പുസ്തകങ്ങളും ഫലകവും പ്രശസ്തി പത്രവും പൊന്നാടയും ഉൾപ്പെടുന്നതാണ് അവാർഡ്. ഡോ. ഹസീന ബീഗം, അസ്മത്ത് ജഹാൻ, സഈദ നടേമ്മൽ, ഷെറീന ഫൈസൽ, സലീം പാണക്കാട്, അഡ്വ. മുഹമ്മദ് റഫീക്ക്, അസ്‌കർ മണ്ണാർക്കാട്, അബ്ദുസ്സലാം അഹ്‌മദ് നീർക്കുന്നം, കരീം കള്ളാർ, ബക്കർ അബു, ഫത്താഹ് മുള്ളൂർക്കര, യൂനുസ് തോലിക്കൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ജാഫർ കുറ്റിക്കോട് മറുപടിപ്രസംഗം നടത്തി. ജുബൈർ വെള്ളാടത്ത് സ്വാഗതവും ഹക്കീം എടക്കഴിയൂർ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







