മക്ക – വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട കുവൈത്തി നടി ഇല്‍ഹാം അല്‍ഫദാല ഉംറ കര്‍മം നിര്‍വഹിച്ചു. ഉംറക്കിടെ വിശുദ്ധ ഹറമിലെ മതാഫില്‍ നിന്നുള്ള ഫോട്ടോ ഇല്‍ഹാം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. വോയ്‌സ് ക്ലിപ്പ് വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ നിന്ന് കുവൈത്ത് ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം ഇല്‍ഹാമിനെ കുറ്റവിമുക്തയാക്കിയിരുന്നു. വിചാരണക്കിടെ കോടതിയില്‍ തനിക്കെതിരായ ആരോപണങ്ങള്‍ ഇല്‍ഹാം നിഷേധിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



