അബുദാബി– ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ അബുദാബി ചെസ് അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ച മൂന്നാമത് ഐ.ഐ.സി. ഓപ്പൺ ചെസ് ടൂർണമെന്റ് സമാപിച്ചു. സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ജൂനിയർ, സീനിയർ എന്നീ രണ്ട് വിഭാഗങ്ങളിലായി വിവിധരാജ്യങ്ങളിൽ നിന്നുള്ളവർ മത്സരിച്ചു. നൗഷാദ് ഇബ്രാഹിം മുഹമ്മദ് ഷയാൻ അണ്ടർ-16 വിഭാഗത്തിലും സിബാഷ്വിലി ജോർജി ഓപ്പൺ വിഭാഗത്തിലും വിജയിച്ചു. അണ്ടർ-16 വിഭാഗത്തിൽ ആൻഡ്രിയ ഭട്ടാചാര്യയും സുൽത്താൻ ഖാലിദ് അൽഹോസ്നിയും യഥാക്രമം രണ്ടുംമൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. ഓപ്പൺ വിഭാഗത്തിൽ മുഹമ്മദ് ഷയാൻ നൗഷാദ് ഇബ്രാഹിം, ഖരാമിൻ ടിഗരൻ, ഓസ്റ്റിൻ ജേക്കബ്, സുബൈരേവ് അലക്സാണ്ടർ എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾപങ്കിട്ടു.സമാപനച്ചടങ്ങിൽ വിജയികൾക്ക് ട്രോഫികളും മെഡലുകളും കാഷ് അവാർഡുകളും സമ്മാനിച്ചു.ലണ്ടൻ മാരത്തണിൽ പരമ്പരാഗത ഇമിറാത്തി വസ്ത്രത്തിൽ ഏറ്റവും വേഗമേറിയ മാരത്തൺ ഓട്ടത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച മലയാളി സാദിഖ് അഹമ്മദിനെ സെന്റർ ആദരിച്ചു.
പരിപാടിയിൽ ഡോ. യൂസഫ് അൽ ഖൂരി, അബുദാബി ചെസ് അക്കാദമി ജനറൽ മാനേജർ അഹമ്മദ് സദ, ബനിയാസ് സ്‌പൈക്ക് എംഡി അബ്ദുറഹ്‌മാൻ ഹാജി, അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് അബ്ദുൾ റൗഫ് അഹ്സാനി, ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, സീനിയർ ലീഡർ യു അബ്ദുല്ല ഫാറൂഖി, വൈസ് പ്രസിഡന്റ് വി.പി.കെ. അബ്ദുല്ല, ട്രഷറർ അസീസ് കാളിയാടൻ, അഡ്മിൻ സെക്രട്ടറി അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



