അബൂദാബി- അബൂദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ബി.എം.ഡബ്ല്യൂ കാർ സ്വന്തമാക്കി മലയാളി. അബൂദാബിയിൽ താമസിക്കുന്ന മലയാളി ഡ്രൈവർ ഷമീം മൂലത്തിൽ ഹംസയാണ് ബി.എം.ഡബ്ല്യൂ (BMW M440i) കാർ സമ്മാനം നേടിയത്. പതിനഞ്ച് വർഷത്തെ ശ്രമത്തിനൊടുവിലാണ് ഷമീമിനെ തേടി ഭാഗ്യമെത്തിയത്. ദുബൈയിൽ താമസിക്കുന്ന ഉത്തർ പ്രദേശ് സ്വദേശിയായ സന്ദീപ് കുമാർ പ്രസാദാണ് അബൂദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ വിജയി. ഏകദേശം 33 കോടി രൂപയാണ് ( 15 മില്യൺ ദിർഹം)
അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്.
ആഗസ്റ്റ് പത്തൊമ്പതിനാണ് സന്ദീപ് കുമാർ 200669 നമ്പറുള്ള ടിക്കറ്റ് എടുത്തത്. സന്ദീപും 20 സുഹൃത്തുക്കളും ചേർന്നാണ് ടിക്കറ്റെടുത്തത്. മൂന്ന് വർഷമായി യുഎഇയിൽ താമസിക്കുന്ന സന്ദീപ് കഴിഞ്ഞ മൂന്ന് മാസമായി നറുക്കെടുപ്പിൽ പതിവായി പങ്കെടുക്കുന്നുണ്ട്. ഡ്രൈഡോക് തൊഴിലാളിയാണ് സന്ദീപ്.


ഒന്നാം സമ്മാനത്തിനു പുറമെ 2 മലയാളികളടക്കം ആറുപേർക്ക് ഒരു ലക്ഷം ദിർഹം വീതവും ലഭിച്ചു. ദുബൈയിലുള്ള രഞ്ജിത്ത് നായർ, കുവൈത്തിലുള്ള നിഖിൽ രാജ് എന്നിവരാണ് മലയാളികൾ. ദുബൈയിൽ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് റാഷിദ് , ശ്രീലങ്കൻ സ്വദേശി, ജോർദാൻ സ്വദേശി, എന്നിവരാണ് മറ്റ് ജേതാക്കൾ.
ബിഗ് വിൻ വിജയികളായ ജോഗേന്ദ്ര ജാംഗീറിന് 1.4 ലക്ഷം ദിർഹവും മുംബൈ സ്വദേശി ജിജു ജേക്കബിന് 1.3 ലക്ഷം ദിർഹവും സമാനം ലഭിച്ചു. 20 സുഹൃത്തുക്കൾ പങ്ക്ചേർന്നടുത്ത ടിക്കറ്റിൽ മലയാളിയായ ശരദ് 1.3 ലക്ഷം ദിർഹം നേടി.