ദുബൈ– ദുബൈയിലുണ്ടായ വാഹന അപകടത്തിൽ പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ യുവാവ് മരണപ്പെട്ടു. മണ്ണാർക്കാട് പാലക്കയം കുണ്ടംപൊട്ടി മേലെമുറിയിൽ ജോണിയുടെ മകൻ സിജോ (40) ആണ് മരിച്ചത്. മോട്ടോർസൈക്കിളിൽ പോകുമ്പോൾ വാഹനാപകടത്തിൽ മരിച്ചതായാണ് വിവരം. കുടംബ സമേതം ദുബൈയിൽ താമസിക്കുന്ന സിജോ കപ്പൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.
മാതാവ്: സെലിൻ. ഭാര്യ അഞ്ജു ദുബായിലെ സ്കൂളിൽ അധ്യാപികയാണ്. മകൾ: ജുവാന.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



