റിയാദ്– മൂന്നാഴ്ച മുമ്പ് അവധി കഴിഞ്ഞെത്തിയ തമിഴ്‌നാട് തൃച്ചി ശ്രീറാം നഗര്‍ സ്വദേശി സ്റ്റീവന്‍ ദേവറാം (39) റിയാദിലെ ശുമൈസി ഹോസ്പിറ്റലില്‍ നിര്യാതനായി. ശാരീരിക അസ്വസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ബത്ഹയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടുകയും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
അമ്മ:അമൃതം. അവിവാഹിതനാണ്. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, കരീം അപ്പത്തില്‍ താനാളൂര്‍, ഹാഷിം മൂടാല്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group