ദുബൈ– പൊന്നാനി, മാറഞ്ചേരി സ്വദേശിയും പ്രവാസിയുമായ കാദർ ഏനു (60) ദുബൈ എൻ എം സി ഹോസ്പിറ്റലിൽ വെച്ച് നിര്യാതനായി.
രണ്ടു ദിവസമായി ദുബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.
ദുബൈ ഇൻകാസ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും, കോൺഗ്രസ് പ്രാദേശിക നേതാവും പ്രിയദർശിനി മാറഞ്ചേരിയുടെ രക്ഷാധികാരിയും ആയിരുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം ആയിരുന്നു.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗത്തിൽ ദുബൈ ഇൻകാസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



