റിയാദ്– താമസ സ്ഥലത്ത് വീണു പരിക്ക് പറ്റി റിയാദിലെ മലസ് കെയര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി. പാലത്ത് കക്കോടി കിഴക്കഞ്ചേരി വീട്ടില്‍ രാധാകൃഷ്ണന്‍ പാലത്ത് (62) ആണ് മരിച്ചത്. മണിക്കൂറുകളോളം താമസസ്ഥലത്ത് വീണു കിടന്ന രാധാകൃഷ്ണനെ രാത്രി ഏറെ വൈകി കാണാത്തതിനാല്‍ സുഹൃത്തുക്കളും സ്‌പോണ്‍സറും ചേര്‍ന്ന് പോലീസിന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൂന്നു പതിറ്റാണ്ടിലേറെയായി റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സുപ്രിയ. മക്കള്‍: സ്‌നേഹ കൃഷ്ണന്‍, സോന കൃഷ്ണന്‍. മരുമകന്‍: ശരത് കൃഷ്ണ (ദുബായ്). നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു മൃതദേഹം നാട്ടിലെത്തിക്കാന്‍ റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ്ങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, വെല്‍ഫെയര്‍ വിങ്ങ് റിയാദ് മലപ്പുറം ജില്ല ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ഷറഫു തേഞ്ഞിപ്പലം എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ചെയര്‍മാന്‍ അസ്‌ലം പാലത്ത്, ഷരീഖ് തൈക്കണ്ടി, സജീഷ് എന്നിവര്‍ രംഗത്തുണ്ട്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



