മക്ക – വിശുദ്ധ റമദാനിലെ ആദ്യ പത്തു ദിവസങ്ങളില്‍ 81 ലക്ഷത്തിലേറെ പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ആദ്യ പത്തില്‍ ഇരു ഹറമുകളിലും 4,38,40,961 വിശ്വാസികള്‍ എത്തി. വിശുദ്ധ ഹറമില്‍ അഞ്ച് നേരത്തെ നമസ്‌കാരങ്ങളിലും തറാവീഹ് നമസ്‌കാരത്തിലും 2,38,39,592 വിശ്വാസികള്‍ പങ്കെടുത്തു. 81,10,498 പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചു. പ്രവാചക പള്ളിയില്‍ അഞ്ച് നേരത്തെ നമസ്‌കാരങ്ങളിലും തറാവീഹ് നമസ്‌കാരത്തിലും 1,07,89,467 വിശ്വാസികള്‍ പങ്കെടുത്തു. റൗദ ശരീഫില്‍ (പ്രവാചകന്റെ ഖബറിനും പ്രസംഗപീഠത്തിനും ഇടയിലുള്ള സ്ഥലം) 3,17,025 പേര്‍ക്ക് നമസ്‌കാരം നിര്‍വഹിക്കാന്‍ അവസരം ലഭിച്ചു. പത്തു ദിവസത്തിനിടെ 7,84,379 പേര്‍ പ്രവാചകന്റെയും രണ്ട് അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തി സലാം ചൊല്ലിയതായും ഹറംകാര്യ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



