Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 9
    Breaking:
    • ചരിത്രകാരൻ പ്രൊഫ. കെ.എൻ പണിക്കർ അന്തരിച്ചു
    • മംദാനിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് സ്ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവം: എഫ്‌ബിഐ ഭീകരവാദ വിരുദ്ധ അന്വേഷണം ആരംഭിച്ചു
    • താമസ സ്ഥലത്ത് വീണു പരിക്ക് പറ്റി ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി
    • എണ്ണവില കുതിച്ചുയരുന്നു; ലോക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിയും
    • തെറ്റായ വിവരങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 313 പേര്‍ ഖത്തറില്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    തെറ്റായ വിവരങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 313 പേര്‍ ഖത്തറില്‍ അറസ്റ്റില്‍

    അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള സന്ദേശങ്ങൾക്കും വീഡിയോകൾക്കുമെതിരെ സൗദി ആഭ്യന്തര മന്ത്രാലയവും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/03/2026 Gulf Latest Qatar Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ – ഔദ്യോഗിക നിർദേശങ്ങൾ ലംഘിച്ച് വീഡിയോകൾ ചിത്രീകരിക്കുകയും പൊതുജനവികാരം ഇളക്കിവിടുന്ന രീതിയിൽ തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുകയും ചെയ്ത വിവിധ രാജ്യക്കാരായ 313 പേരെ ഖത്തർ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനു കീഴിലെ സാമ്പത്തിക, സൈബർ കുറ്റകൃത്യ വിഭാഗമാണ് സോഷ്യൽ മീഡിയ ദുരുപയോഗം തടയുന്നതിനുള്ള സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായി ഇവരെ പിടികൂടിയത്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശനമായ നിയമ-ഭരണ നടപടികൾ സ്വീകരിച്ച മന്ത്രാലയം, വീഡിയോകൾ ചിത്രീകരിക്കുന്നതിൽ നിന്നും കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽ നിന്നും എല്ലാവരും വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ടു. വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം തേടണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ മടിക്കില്ലെന്നും ഖത്തർ വ്യക്തമാക്കി.

    സമാനമായ രീതിയിൽ, ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോകൾ പ്രചരിപ്പിക്കുകയും ശത്രുതാപരമായ പ്രവൃത്തികളെ മഹത്വവൽക്കരിക്കുകയും ചെയ്ത ഏഷ്യൻ വംശജരായ ആറ് പേരെ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയവും അറസ്റ്റ് ചെയ്തു. പൊതുജനങ്ങൾക്കിടയിൽ ഭീതി പടർത്താൻ കാരണമായ പ്രവൃത്തികൾ ചെയ്ത ഇവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. രാജ്യസുരക്ഷ കണക്കിലെടുത്ത് സ്ഥിരീകരിക്കാത്ത വാർത്തകൾ പങ്കുവെക്കരുതെന്ന് ബഹ്റൈനും മുന്നറിയിപ്പ് നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള സന്ദേശങ്ങൾക്കും വീഡിയോകൾക്കുമെതിരെ സൗദി ആഭ്യന്തര മന്ത്രാലയവും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സോഷ്യൽ മീഡിയ വഴിയോ സന്ദേശമയക്കൽ ആപ്പുകൾ വഴിയോ കിംവദന്തികൾ പ്രചരിപ്പിക്കാൻ കൂട്ടുനിൽക്കരുതെന്നും മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, സൗദി പ്രസ് ഏജൻസി തുടങ്ങിയ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും സൗദി അധികൃതർ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    qatar
    Latest News
    ചരിത്രകാരൻ പ്രൊഫ. കെ.എൻ പണിക്കർ അന്തരിച്ചു
    09/03/2026
    മംദാനിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് സ്ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവം: എഫ്‌ബിഐ ഭീകരവാദ വിരുദ്ധ അന്വേഷണം ആരംഭിച്ചു
    09/03/2026
    താമസ സ്ഥലത്ത് വീണു പരിക്ക് പറ്റി ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി
    09/03/2026
    എണ്ണവില കുതിച്ചുയരുന്നു; ലോക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിയും
    09/03/2026
    തെറ്റായ വിവരങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 313 പേര്‍ ഖത്തറില്‍ അറസ്റ്റില്‍
    09/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.