Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, July 2
    Breaking:
    • സൗദി അറേബ്യയുടെ ആകാശത്ത് വീണ്ടും ആ അസാധാരണ അതിഥിയെത്തി, പിങ്ക് നിറത്തിലുള്ള പൊട്ട്
    • സൊഹ്‌റാന്‍ മംദാനിയുടെ മേയര്‍ പ്രൈമറി വിജയം സ്ഥിരീകരിച്ചു;അമേരിക്കന്‍ പൗരത്വം റദ്ദാക്കാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
    • ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം ഓൺലൈനിൽ; പദ്ധതിയുടെ മൂന്നാം ഘട്ടം പ്രാബല്യത്തിൽ
    • ഗാസയിലെ പുതിയ സഹായ വിതരണ സംവിധാനം നിര്‍ത്തലാക്കണമെന്ന് ആംനസ്റ്റി അടക്കം 171 സംഘടനകള്‍
    • ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf

    യാത്രക്കാരിൽ ഇടിവ്; 14 അന്താരാഷ്ട്ര വിമാനക്കമ്പനികൾ കുവൈത്ത് സർവീസ് നിർത്തി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌04/05/2025 Gulf Kerala Kuwait Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി: മറ്റു ഗൾഫ് വിമാനത്താവളങ്ങൾ യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്റെയും കാര്യത്തിൽ റെക്കോർഡ് നേട്ടം കൈവരിക്കുന്നത് തുടരുന്നതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സ്തംഭനാവസ്ഥ നേരിടുന്നു.

    സാമ്പത്തിക നിലനിൽപ് കുറയുന്നതിനാൽ നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികൾ കുവൈത്തിൽ പ്രവർത്തനം നിർത്തിവെക്കാൻ നിർബന്ധിതരാവുകയാണ്. ആറു പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനുശേഷം ബ്രിട്ടീഷ് എയർവേയ്‌സ് മാർച്ചിൽ കുവൈത്തിലേക്കുള്ള പ്രതിദിന വിമാന സർവീസുകൾ അവസാനിപ്പിച്ചു. സെപ്റ്റംബറിൽ ജർമനിയുടെ ലുഫ്താൻസയും നെതർലാന്റ്‌സിന്റെ കെ.എൽ.എമ്മും സമാനമായി സർവീസുകൾ നിർത്തി. മറ്റു പ്രധാന പ്രാദേശിക വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ നിലനിർത്തുകയോ വികസിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കിലും 14 അന്താരാഷ്ട്ര വിമാന കമ്പനികൾ സമീപ കാലത്ത് കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തനം അവസാനിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഉയർന്ന ഇന്ധന വില, വൻകിട പ്രാദേശിക വിമാന കമ്പനികളിൽ നിന്നുള്ള മത്സരം രൂക്ഷമാകൽ, വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളിലും പാസഞ്ചർ സേവനങ്ങളിലും നിലനിൽക്കുന്ന പോരായ്മകൾ എന്നിവ അടക്കം വ്യത്യസ്ത ഘടകങ്ങൾ കുവൈത്തിന്റെ മത്സരശേഷിയെ തടസ്സപ്പെടുത്തുന്നതായി വ്യോമയാന വിശകലന വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ വെല്ലുവിളികൾ വിമാനത്താവളത്തിന്റെ ആകർഷണം മൊത്തത്തിൽ കുറച്ചതായി നിരീക്ഷകർ പറയുന്നു.

    കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം യാത്രക്കാരുടെ എണ്ണത്തിൽ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി. 2024-ൽ 1.54 കോടി യാത്രക്കാരാണ് കുവൈത്ത് എയർപോർട്ടിലൂടെ കടന്നുപോയത്. 2023-ൽ യാത്രക്കാർ 1.56 കോടിയായിരുന്നു. ഇതിനു വിപരീതമായി അയൽ വിമാനത്താവളങ്ങൾ ശക്തമായ വളർച്ച കൈവരിച്ചു.

    ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം 5.7 ശതമാനം തോതിൽ വർധിച്ച് 9.23 കോടിയായി. ദോഹ എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണം 14.8 ശതമാനം വർധിച്ച് 5.27 കോടിയായി. റിയാദ് എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ 17.8 ശതമാനം വളർച്ച രേഖപ്പെടുത്തി. 2024-ൽ 3.76 കോടി യാത്രക്കാർ റിയാദ് എയർപോർട്ട് ഉപയോഗിച്ചു. അബുദാബി വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം 25.3 ശതമാനം തോതിൽ വർധിച്ച് 2.87 കോടിയായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    14 international airlines Kuwait service suspend
    Latest News
    സൗദി അറേബ്യയുടെ ആകാശത്ത് വീണ്ടും ആ അസാധാരണ അതിഥിയെത്തി, പിങ്ക് നിറത്തിലുള്ള പൊട്ട്
    02/07/2025
    സൊഹ്‌റാന്‍ മംദാനിയുടെ മേയര്‍ പ്രൈമറി വിജയം സ്ഥിരീകരിച്ചു;അമേരിക്കന്‍ പൗരത്വം റദ്ദാക്കാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
    02/07/2025
    ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം ഓൺലൈനിൽ; പദ്ധതിയുടെ മൂന്നാം ഘട്ടം പ്രാബല്യത്തിൽ
    01/07/2025
    ഗാസയിലെ പുതിയ സഹായ വിതരണ സംവിധാനം നിര്‍ത്തലാക്കണമെന്ന് ആംനസ്റ്റി അടക്കം 171 സംഘടനകള്‍
    01/07/2025
    ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ
    01/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version