മിയാമി: ലോകകപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ കരുത്തരായ ഉറുഗ്വേയെ സമനിലയിൽ തളച്ച സൗദി അറേബ്യൻ ദേശീയ ടീമിനെ പ്രശംസിച്ച് അമേരിക്കയിലെ സൗദി അറേബ്യൻ അംബാസഡർ റീമ ബിൻത് ബന്ദർ അൽ-സൗദ്. സൗദി ഫുട്ബോളിന് ഇതൊരു അഭിമാന ദിനമാണെന്ന് അവർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ കുറിച്ചു.
ലോകവേദിയിൽ സൗദി ഫുട്ബോളിന്റെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്ന പ്രകടനമാണ് ടീം കാഴ്ചവെച്ചതെന്ന് റീമ പറഞ്ഞു. മത്സരത്തിൽ കളിക്കാർ പുറത്തെടുത്ത ദൃഢനിശ്ചയവും കളിമിടുക്കും പോരാട്ടവീര്യവും രാജ്യത്തിന് വലിയ അഭിമാനമാണ് നൽകിയത്. വരാനിരിക്കുന്ന മത്സരങ്ങളിലും ‘ഗ്രീൻ ഫാൽക്കൺസിന്’ വിജയം തുടരാൻ സാധിക്കട്ടെയെന്നും അവർ ആശംസിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



