ബാർസലോണ – യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് റൗണ്ടിലെ രണ്ടാം മത്സരത്തിന് സ്വന്തം തട്ടകത്തിൽ ഇറങ്ങിയ ബാർസലോണക്ക് ഞെട്ടിക്കുന്ന തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിയാണ് സ്പാനിഷ് വമ്പൻമാരെ തകർത്തത്. ബാർസ ഈ സീസണിൽ നേരിടുന്ന ആദ്യ തോൽവിയാണിത്.
19-ാം മിനുറ്റിൽ റാഷ്ഫോഡിന്റെ പാസ്സിൽ നിന്നും ഗോൾ നേടി ഫെറാൻ ടോറസ് ആതിഥേയരെ മുന്നിലെത്തിച്ചു. 38-ാം മിനുറ്റിൽ ഫ്രഞ്ച് ക്ലബ്ബ് തിരിച്ചടിച്ചു. 19 വയസ്സുകാരനായ സെനി മയൂലുവാണ് ബാർസയെ ഞെട്ടിച്ച് പിഎസ്ജിയെ ഒപ്പമെത്തിച്ചത്. നുനോ മെൻഡസ് നൽകിയ ബാർസ പ്രതിരോധ നിരക്ക് പറ്റിയ പിഴവ് താരം മുതലെടുക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ആധിപത്യം പുലർത്തിയ പി എസ് ജി വിജയ ഗോൾ നേടിയത് അവസാന വിസിലിന് തൊട്ടു മുമ്പാണ്. അഷ്റഫ് ഹക്കീമി നൽകിയ ക്രോസ്സിൽ പറങ്കി താരമായ ഗോൺസലോ റാമോസാണ് ബാർസകൾ സീസണിലെ ആദ്യ തോൽവി സമ്മാനിച്ചത്. ഫ്ലിക്കിന്റെ കീഴിൽ ഏറ്റവും മോശം മത്സരമാണ് ബാർസ ഈ മത്സരത്തിൽ കളിച്ചത് എന്നാണ് ആരാധകരുടെ നിലപാട്.
മറ്റൊരു മത്സരത്തിൽ ആർസണൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഒളിമ്പ്യാകോസിനെ തകർത്തു. 12-ാം മിനുറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയും, 90+2-ാം മിനുറ്റിൽ ബുക്കയോ സകായുമാണ് ഈ പീരങ്കികളുടെ ഗോൾ നേടിയത്.
ഫ്രഞ്ച് ക്ലബ്ബായ മൊണോക്കോ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ചു ( 2-2). സിറ്റിക്ക് വേണ്ടി സൂപ്പർ താരം ഏർലിങ് ഹാലൻഡ് ഇരട്ട ഗോളുകൾ ( 15, 44) നേടിയപ്പോൾ എതിരാളികൾക്ക് വേണ്ടി 18-ാം മിനുറ്റിൽ ജോർദാൻ തേസും 90-ാം മിനുറ്റിൽ പെനാൽറ്റി യിലൂടെ എറിക് ഡയറുമാണ് ഗോളുകൾ നേടിയത്.
മറ്റു മത്സരങ്ങൾ
ഖരാബാഗ് – 2 ( അബ്‌ദെല്ലാ സൗബിർ – 28/ ഇമ്മാനുവൽ അദ്ദായി – 83)
കോപ്പൻഹേഗൻ – 0
യൂണിയൻ എസ് ജി – 0
ന്യൂകാസ്റ്റൽ യുണൈറ്റഡ് – 4 ( നിക്ക് വോൾട്ട്മേഡ് – 17 /ആൻ്റണി ഗോർഡൻ – 43 പെനാൽറ്റി, 64 പെനാൽറ്റി / ഹാർവി ബാൺസ് – 80)
നാപ്പൊളി – 2 ( റാസ്മസ് ഹോയ്ലണ്ട് – 36,79)
ലിസ്ബൺ – 1 ( ലൂയിസ് സുവാരസ് – 62 പെനാൽറ്റി )
ബോറൂസിയ ഡോർമുണ്ട് – 4 ( സ്വെൻസൺ – 28/ ചുക്‌വ്യൂമെക്ക – 50/ ഗുയ്‌റാസി – 82/ ജൂലിയൻ ബ്രാൻറ്റ് – 90+1)
അത്‌ലറ്റിക് ബിൽബാവോ – 1 ( ഗോർക്ക ഗുരുസെറ്റ – 61)
വിയ്യ റയൽ -2 ( മിക്കൗതാഡ്സെ – 18/ റെനാറ്റോ വീഗ – 90)
ജുവന്റസ് – 2 ( ഫെഡറിക്കോ ഗാട്ടി – 49/ കോൺസെസോ – 56)
ലെവർകൂസൻ – 1 ( 65)
പി.എസ്.വി – 1 ( സൈബരി – 72)