ലണ്ടൻ – ജെൻസിയുടെയും ജെൻ ആൻഫയുടെയും പ്രിയപ്പെട്ട സ്കിബിടി, ഡെലൂലു, ഇന്‍സ്‌പോ എന്നീ വാക്കുകൾ കേട്ട് പുച്ഛിക്കാൻ വരട്ടെ. സമൂഹ മാധ്യമങ്ങളിൻ ചർച്ചാ വിഷയമായ ഈ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് കേംബ്രിജ് നിഘണ്ടു .
കേംബ്രിജ് നിഘണ്ടുവിൽ ഇടം നേടുന്ന ആറായിരത്തിലത്തിധികം പുതിയ വാക്കുകളുടെ കൂട്ടത്തിൽ ഇവയും ഉൾപ്പടുന്നു. സ്‌കിബിഡിയ ടോയ്‌ലറ്റ് എന്ന യുട്യൂബ് പരമ്പരയിലൂടെ പ്രശസ്തമായ വാക്കാണ് സ്‌കിബിഡി. സന്ദര്‍ഭമനുസരിച്ച് എന്തര്‍ഥവും കൈവരുന്ന പദം. ഡെലൂഷന്‍ (ഭ്രമാത്മകമായത്) എന്ന വാക്കിനെ ചുരുക്കി വിളിക്കുന്നതാണ് ഡെലൂലു. ഇൻസ്പിറേഷൻ്റെ (പ്രചോദനം) ചുരുക്കെഴുത്താണ് ഇന്‍സ്‌പോ.
സ്കീബിഡി, ഡെലുലു തുടങ്ങിയ പദങ്ങളുടെ ഉയർച്ച ഇന്റർനെറ്റ് സംസ്കാരം ഇംഗ്ലീഷ് ഭാഷയെ എങ്ങനെ ശാശ്വതമായി പുനർനിർമ്മിക്കുന്നുവെന്ന് കാണിക്കുന്നു. വാക്കുകൾക്ക് നിലനിൽക്കാനുള്ള ശക്തിയുണ്ടെന്ന് കരുതുന്നിടത്ത് മാത്രമേ ഞങ്ങൾ വാക്കുകൾ ചേർക്കുകയുള്ളു എന്നും കേംബ്രിഡ്ജ് അഡ്വാൻസ്ഡ് ലേണേഴ്‌സ് ഡിക്ഷണറിയുടെ പുതിയ പതിപ്പിന്റെ ചീഫ് എഡിറ്റർ കോളിൻ പറയുന്നു.