ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (ഐഐടി) കളിലേക്കുള്ള പ്രവേശന പരീക്ഷയുടെ അവസാന ഘട്ടമായ ജെഇഇ അഡ്വാന്‍സ്ഡ് ഫലം ജൂണ്‍ രണ്ടിനാണ് പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലും വിദേശത്തുമുള്ള ഐഐടി കാമ്പസുകളില്‍ ബിരുദ കോഴ്സിനുള്ള പ്രവേശന പരീക്ഷയാണിത്. പ്രാഥമിക ഘട്ടമായ ജെഇഇ മെയിന്‍ യോഗ്യതാ പരീക്ഷാ കടമ്പ കടന്നവര്‍ക്കാണ് ജെഇഇ അഡ്വാന്‍സ്ഡ് എഴുതാനുള്ള യോഗ്യത. ഇന്ത്യയുടെ ഏറ്റവും കടുത്ത മത്സരം നടക്കുന്ന പരീക്ഷയാണിത്. ഇത്തവണ 1.80 ലക്ഷം പേര് എഴുതി ഈ പരീക്ഷയില്‍ 54,378 പേരാണ് പാസായത്. 360 മാര്‍ക്കില്‍ 332 മാര്‍ക്ക് നേടിയ രജിത് ഗുപ്തയാണ് ഇത്തവണ ഒന്നാം റാങ്ക് നേടിയത്.
ജെഇഇ അഡ്വാന്‍സ്ഡ് ക്വാളിഫൈ ചെയ്ത മികവുറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഐഐടി ഡല്‍ഹിയുടെ അബുദബി കാമ്പസില്‍ സ്കോളര്‍ഷിപ്പോടെ ഉപരിപഠനം നടത്താനുള്ള അവസരമുണ്ട്. ഇവര്‍ക്ക് സ്കോളര്‍ഷിപ്പിനു പുറമെ മറ്റ് അനൂകല്യങ്ങളും അബുദബി കാമ്പസില്‍ ലഭിക്കും. ഇവര്‍ക്ക് ഐഐടി ഡല്‍ഹിയുടെ ന്യൂഡല്‍ഹി കാമ്പസിലെ ട്യൂഷന് ഫീസ് തന്നെ ഐഐടിയുടെ അബുദബി കാമ്പസിലും അടച്ചാല്‍ മതി. കൂടാതെ പ്രതിമാസം 2000 ദിര്‍ഹം (ഏകദേശം 47,000 രൂപ) സ്റ്റൈപന്‍ഡും ലഭിക്കും. പ്രവേശനം ലഭിക്കുന്ന ജെഇഇ അഡ്വാന്‍സ്ഡ് യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ താമസ സൗകര്യവും നല്‍കും. ഹോസ്റ്റല്‍ ഫീസും അടക്കേണ്ടതില്ല.
കൂടാതെ നാട്ടില്‍ പോയി വരുന്നതിന് വര്‍ഷത്തില്‍ ഒരു തവണ 4000 (ഒരു ലക്ഷത്തോളം രൂപ) പ്രത്യേക അലവന്‍സായും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്, എനര്‍ജി എഞ്ചിനീയറിങ്, കെമിക്കല്‍ എന്‍ജിനീയറിങ് എന്നീ ശാഖകളിലായി മൂന്ന് ബി.ടെക്ക് കോഴ്സുകളിലേക്കാണ് പ്രവേശനം ലഭിക്കുക.
ഐഐടി ഡൽഹി- അബുദബി പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: [email protected]
Phone: +971 2 495 8510 (UAE) | +91 11 2659-7135 (India)