ദോഹ: വേളം പെരുവയൽ സ്വദേശി കുയിമ്പിൽ മുഹമ്മദ് (62) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിലെ ഹമദ് ഹോസ്പിറ്റലിൽ നിര്യാതനായി. പിതാവ് : പരേതനായ കുയിമ്പിൽ അബ്ദുള്ള. മാതാവ് : മറിയം
ഭാര്യ : ആയിഷ. ഉവൈസ് , അഫ്സത്ത് എന്നീ രണ്ട് മക്കളുണ്ട്. സന്ദർശക വിസയിൽ മകളുടെ അടുത്ത് എത്തിയതായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group