ഡല്‍ഡി– കേന്ദ്രമന്ത്രി ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്താന്‍ കഴിയാതെ തിരിച്ചെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്നാണ് കൂടിക്കാഴ്ചക്കുള്ള അനുമതി തേടിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തെ വീണാ ജോര്‍ജ് വിമര്‍ശിച്ചു. ആരോഗ്യമന്ത്രിയെ ക്രൂശിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്രമന്ത്രിയെ കാണാന്‍ അനുമതി തേടിയത് തെറ്റാണോ എന്ന മറുചോദ്യമാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മന്ത്രിയുടെ മറുപടി.
കേന്ദ്രമന്ത്രിയെ കാണാന്‍ പോവുകയാണെന്ന് ആരോടും പറഞ്ഞിട്ടില്ല, അസത്യപ്രചരണങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഡല്‍ഹി കേരളാ ഹൗസിലെത്തിയ മന്ത്രി ആദ്യം മാധ്യമങ്ങളെ കാണാന്‍ തയ്യാറായിരുന്നില്ല. കേന്ദ്ര ആരോഗ്യമന്ത്രിയുമായിട്ടുള്ള കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ച വിവരം പിന്നീട് അറിയിക്കുകയായിരുന്നു. അനുമതി തേടി അപേക്ഷിച്ച കത്ത് മന്ത്രി പുറത്ത് വിട്ടു. ആശ വര്‍ക്കര്‍മാരുടെ ഇന്‍സെൻറീവ് വര്‍ധനവ്, 2023-24 വര്‍ഷത്തെ കുടിശ്ശിക, കാസര്‍ഗോഡ്, വയനാട് മെഡിക്കല്‍ കോളേജ് തുടങ്ങിയ കാര്യങ്ങളാണ് കത്തിലെ അജണ്ട.