ജിദ്ദ- ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ കീഴിൽ വേനൽ അവധിയുടെ വെക്കേഷൻ ക്ലാസിന്റെ ഭാഗമായി ഇബ്നു തൈമിയ സെന്റർ തായിഫിലേക്ക് വിനോദ പഠനയാത്ര സംഘടിപ്പിച്ചു. രക്ഷിതാക്കളും കുട്ടികളും സംഘാടകരും അടക്കം വലിയ ഒരു ബസ്സിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു യാത്ര. സൗദിയിലെ കാർഷിക വിഭവങ്ങളുടെ കലവറയായ താഇഫിൽ മുന്തിരി, റുമാൻ, അത്തിപ്പഴം തുടങ്ങിയവയും വിവിധ തരം പച്ചക്കറികൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. മൃഗശാല, പൂന്തോട്ടങ്ങൾ, മ്യൂസിയം പാർക്കുകൾ എന്നിവ താഇഫിനെ ആകർഷകമാക്കുന്ന ഘടകങ്ങളാണ്.
നയിം മോങ്ങം, ആഷിക് മഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. ബുർജുൽ അബ്കാൻ എന്ന പള്ളിയിൽ ജുമുഅ നമസ്കാരത്തിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. സൗദി അറേബ്യയിൽ മലയാളത്തിൽ ഖുതുബയുള്ള പള്ളിയാണിത്. സമീർ ഷാഹുൽ സ്വ ലാഹി ഖുതുബക്ക് നേതൃത്വം നൽകി. തായിഫിലെ പ്രസിദ്ധമായ മ്യൂസിയം സന്ദർശിച്ചു. ക്വിസ് പ്രോഗ്രാമിലും കായിക വിനോദത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്കുള്ള സമ്മാനം സെന്ററിൽ നടക്കുന്ന പ്രോഗ്രാമിൽ വെച്ച് വിതരണം ചെയ്യുന്നതായിരിക്കും എന്ന് സെന്റർ കൺവീനർ അറിയിച്ചു. സലീം കൂട്ടിലങ്ങാടി, നയീം മോങ്ങം, ഇസുദ്ധീൻ സ്വ ലാഹി,ഗഫൂർ ചുണ്ടക്കാടൻ, മുഹിയുദ്ധീൻ താപ്പി, ആഷിക് മഞ്ചേരി,നൗഫൽ കരുവാരകുണ്ട്, മുഹ്സിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.