റിയാദ്- നാട്ടില്‍ പോകാനുള്ള ഒരുക്കത്തിനിടെ തിരൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി. ഇന്ന് ബുധന്‍ രാവിലെ ഏഴ് മണിക്ക് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ നാട്ടിലെത്താനിരുന്ന തിരുര്‍ കല്ലിങ്ങല്‍ സ്വദേശി കാവുങ്ങല്‍ മുഹമ്മദ് റഫീഖ് (42) ആണ് ഇന്നലെ രാവിലെ റിയാദ് എക്സിറ്റ് 13ലെ താമസസ്ഥലത്ത് നിര്യാതനായത്.
നാട്ടില്‍ കൊണ്ടുപോകാനിരുന്ന പെട്ടി റെഡിയാക്കി തിങ്കളാഴ്ച രാത്രി കിടന്നതായിരുന്നു. ചൊവ്വാഴ്ച രാവിലെ എഴുന്നേല്‍ക്കാതെയായപ്പോള്‍ കൂടെയുള്ളവര്‍ വിളിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. ആറു വര്‍ഷത്തിന് ശേഷമാണ് നാട്ടില്‍ പോകുന്നത്.
ശുമൈസി ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാളെ(വ്യാഴം) രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. നടപടിക്രമങ്ങളുമായി സാമൂഹിക പ്രവര്ത്തകന് സിദ്ദീഖ് തുവ്വൂര്‍, ബന്ധു ശരീഫ് എന്നിവര്‍ രംഗത്തുണ്ട്. മുംതാസ് ആണ് ഭാര്യ. റിന്‍ഷ, സഹ്റാന്‍, ദര്‍വേശ് മക്കളാണ്.