Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 10
    Breaking:
    • ഇന്തോനേഷ്യന്‍ ഹജ് തീര്‍ഥാടക വിമാനത്തില്‍ വെച്ച്കുഴഞ്ഞുവീണ് മരിച്ചു
    • ഹജ് തട്ടിപ്പ്: പ്രവാസി യുവതി അറസ്റ്റില്‍
    • പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് മിലാനിലെ ഇന്ത്യൻ സമൂഹം
    • പ്ലസ് വണ്‍ പ്രവേശന അപേക്ഷ; മെയ് 14 മുതല്‍ 20 വരെ
    • വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ സൗദി അറേബ്യ പങ്കാളിത്തം വഹിച്ചതായി പാക്കിസ്ഥാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Edits Picks

    പൗരത്വത്തിന് അപേക്ഷിക്കുന്നതിന് മുമ്പ് ചിന്തിക്കുക, അത് നിങ്ങളെ ജയിലിലേക്ക് കൊണ്ടുപോകും-മമത ബാനർജി

    VaheedBy Vaheed12/03/2024 Edits Picks India 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Mamatha banarjee
    മമത ബാനര്‍ജി
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊൽക്കത്ത- പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കുന്നതിൽ നരേന്ദ്ര മോഡി സർക്കാരിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അശാന്തി സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ആരോപിച്ച മമത, പൗരത്വ അവകാശങ്ങൾ കവർന്നെടുക്കാനുള്ള’ ഗൂഢാലോചനയാണ് മോഡി നടത്തുന്നതെന്നും വ്യക്തമാക്കി. നിയമത്തിന്റെ സാധുതയിൽ തനിക്ക് സംശയമുണ്ട്. പുതിയ നിയമത്തിൽ ഒരു വ്യക്തതയുമില്ല. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് നടത്തുന്നതെന്നും അവർ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സി.എ.എ നിങ്ങൾക്ക് അവകാശങ്ങൾ നൽകുന്നുവെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. എന്നാൽ, നിങ്ങൾ പൗരത്വത്തിന് അപേക്ഷിക്കുമ്പോൾ, നിങ്ങൾ നിയമവിരുദ്ധ കുടിയേറ്റക്കാരായി മാറുകയാണ്. നിങ്ങളുടെ അവകാശങ്ങൾ നഷ്ടപ്പെടും. തടങ്കൽപ്പാളയങ്ങളിലേക്കാണ് ഇത് നിങ്ങളെ കൊണ്ടുപോകുക. അപേക്ഷിക്കുന്നതിന് മുമ്പ് ദയവായി ചിന്തിക്കുക. പൗരത്വം ലഭിക്കാത്തവരുടെ സ്വത്തുക്കൾക്ക് എന്ത് സംഭവിക്കും. ഇത് ബിജെപിയുടെ ലുഡോ കളിയാണെന്നും അവർ പറഞ്ഞു.

    സി.എ.എ നടപ്പാക്കിയതിന് ശേഷം ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എൻ.ആർ.സി) പ്രവർത്തനങ്ങൾ നടത്തുമെന്നും ബാനർജി പറഞ്ഞു. ഇതുവരെ അസമിൽ മാത്രം നടപ്പാക്കിയ ഇന്ത്യൻ പൗരന്മാരുടെ റെക്കോർഡാണ് എൻ.ആർ.സി. ആളുകളെ തടങ്കൽ ക്യാമ്പുകളിലേക്ക് കൊണ്ടുപോകാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബംഗാളിൽ ഇത് സംഭവിക്കാൻ ഞാൻ അനുവദിക്കില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം എന്ന് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?’ ബാനർജി ചോദിച്ചു.

    ബംഗാളിനെ വിഭജിക്കാനുള്ള മറ്റൊരു കളി എന്നാണ് പുതിയ നിയമത്തെ തൃണമൂൽ മേധാവി വിശേഷിപ്പിച്ചത്. ‘ഞങ്ങൾ ഇത് സംഭവിക്കാൻ അനുവദിക്കില്ല. ഞങ്ങൾ എല്ലാവരും ഈ രാജ്യത്തെ പൗരന്മാരാണ്- അവർ പറഞ്ഞു.

    ബംഗ്ലദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീങ്ങളല്ലാത്ത കുടിയേറ്റക്കാർക്ക് മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇന്ത്യൻ പൗരത്വം തേടാൻ കഴിയുന്ന പൗരത്വ ഭേദഗതി നിയമത്തിന് കേന്ദ്രം കഴിഞ്ഞ ദിവസമാണ് അംഗീകാരം നൽകിയത്. ഈ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക് (2014 ഡിസംബർ 31നോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ചവർക്ക്) നിയമപ്രകാരം പൗരത്വം തേടാം.

    2019-ലാണ് നിയമത്തിന് പാർലമെന്റ് അനുമതി നൽകിയത്. നിയമം നടപ്പിലാക്കിയ സമയത്തെ പ്രതിപക്ഷം കനത്ത ഭാഷയിൽ വിമർശിച്ചു. അതേസമയം, തൃണമൂലിനെ സംബന്ധിച്ചിടത്തോളം, ഇന്നലത്തെ പ്രഖ്യാപനം വലിയ തിരഞ്ഞെടുപ്പ് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇന്നത്തെ ബംഗ്ലാദേശിൽ വേരുകളുള്ള ഹിന്ദു പട്ടികജാതി വിഭാഗമായ മാറ്റുവസിന്റെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു സി.എ.എ നടപ്പിലാക്കുക എന്നത്. വിഭജനത്തിന് ശേഷമോ ബംഗ്ലാദേശ് രൂപീകൃതമായതിന് ശേഷമോ സമുദായത്തിലെ ഭൂരിഭാഗം അംഗങ്ങളും ബംഗാളിലേക്ക് പ്രവേശിച്ചു. ഇന്നലത്തെ പ്രഖ്യാപനം തങ്ങൾക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. പ്രഖ്യാപനത്തെ തുടർന്ന്, മതുവ സമുദായത്തിന് ആധിപത്യമുള്ള പ്രദേശങ്ങളിൽ ആഘോഷങ്ങൾ നടന്നു. പ്രാദേശിക ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രിയുമായ ശന്തനു ഠാക്കൂർ മൂന്ന് തലമുറയിലെ മതുവാകളുടെ സ്വപ്നം സാക്ഷാത്കരിച്ചതിന് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു.

    അതേസമയം, സമുദായത്തെ വഞ്ചിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നതെന്ന് മമത ആവർത്തിച്ചു. നിങ്ങളുടെ ഭാവി തെരഞ്ഞെടുപ്പിനായി ബി.ജെ.പിയെ ഏൽപ്പിക്കുമോ? ഇത് ജനങ്ങളെ ബുദ്ധിമുട്ടിച്ച് സീറ്റ് നേടാനുള്ള നീക്കമാണ്. എന്റെ മാതുവ സഹോദരന്മാരേ, നിങ്ങൾ ഇതിൽ വിശ്വസിക്കുന്നുണ്ടോ? നിങ്ങൾക്ക് വോട്ടുചെയ്യാൻ കഴിയുമോ? ഈ വഴിയിൽ നടക്കരുത്. ബി.ജെ.പി. പലതും പറയും, പക്ഷേ അതൊരു നുണയും വഞ്ചനയുമാണ്- അവർ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇന്തോനേഷ്യന്‍ ഹജ് തീര്‍ഥാടക വിമാനത്തില്‍ വെച്ച്കുഴഞ്ഞുവീണ് മരിച്ചു
    10/05/2025
    ഹജ് തട്ടിപ്പ്: പ്രവാസി യുവതി അറസ്റ്റില്‍
    10/05/2025
    പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് മിലാനിലെ ഇന്ത്യൻ സമൂഹം
    10/05/2025
    പ്ലസ് വണ്‍ പ്രവേശന അപേക്ഷ; മെയ് 14 മുതല്‍ 20 വരെ
    10/05/2025
    വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ സൗദി അറേബ്യ പങ്കാളിത്തം വഹിച്ചതായി പാക്കിസ്ഥാന്‍
    10/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.