ഹായിൽ :- ഉരുൽപ്പൊട്ടൽ നാശം വിതച്ച വയനാട്ടിലെ ദുരന്ത ബാധിതർക്ക് കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ച ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി ഐസിഎഫ് ഹായിൽ നിർമ്മിച്ച് നൽകുന്ന ഒരു വീടിന്റെ നിർമ്മാണ തുകയായ 10 ലക്ഷം രൂപ ഹായിലിൽ നടന്ന സ്നേഹവിരുന്ന് സംഗമത്തിൽ വെച്ച് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറിയായ മുഹമ്മദ് മാസ്റ്റർ പറവൂർക്ക് സെൻട്രൽ നേതാക്കൽകൈമാറി.
കേരള സർക്കാർ ഭൂമി കൈമാറുന്നമുറക്ക് അവിടെ വീട് വെച്ച നൽകുന്ന രൂപത്തിലാണ് ഐ സി എഫ് സൗദി നാഷണൽ കമ്മിറ്റി പത്ത് വീടുകൾ നിർമ്മിച്ച് നൽകുന്നത് അതിന്റെ ഭാഗമായിട്ടാണ് ഹായിലിലെ സുമനസ്സുകളുടെ സഹായത്തോടെ നിർമ്മിക്കുന്ന വീടിന്റെ നിർമ്മാണ ചിലവ് ആയ തുക കൈമാറിയത്. ചടങ്ങിൽ അബ്ദുൽ ഹമീദ് സഖാഫി കാടാച്ചിറ, ബഷീർ സഅദി കിന്നിംഗാർ, മുനീർ സഖാഫി വെണ്ണക്കോട്, അബ്ദുൽ സലാം റഷാദി കൊല്ലം,അബ്ദുൽ റസ്സാക്ക് മദനി, ബഷീർ സഅദി കോട്ടപ്പുറം,ബഷീർ നെല്ലളം, മുഹമ്മത് അലി ബാഖവി ഉളിയിൽ, അബ്ദുൽ സലാം സഅദി, ഷെറഫുദീൻ നെടുവണ്ണൂർ, നൗഫൽ പറക്കുന്ന്, തുടങ്ങിയവർ സംബന്ധിച്ചു.