കുവൈത്ത് സിറ്റി – ഇന്നലെ രാത്രി കുവൈത്തിലെ അല്ജഹ്റായില് പോലീസും ട്രാഫിക് പോലീസും ചേര്‍ന്ന് നടത്തിയ ശക്തമായ വാഹന പരിശോധനക്ക് നേരിട്ട് മേല്‍നോട്ടം വഹിച്ച് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍യൂസുഫ് അല്‍സ്വബാഹ്. പോലീസും ട്രാഫിക് പോലീസും ചേര്‍ന്ന് വാഹനങ്ങള്‍ പരിശോധിക്കുകയും ഡ്രൈവര്‍മാരുടെ ലൈസന്‍സും യാത്രക്കാരുടെ രേഖകളും പരിശോധിക്കുകയും നിയമ ലംഘകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നതിന് ആഭ്യന്തര മന്ത്രി മേല്‍നോട്ടം വഹിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.
പരിശോധനക്കിടെ നിരവധി പേര്‍ക്ക് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴകള്‍ ചുമത്തി. തിരിച്ചറിയല്‍ രേഖകളില്ലാത്തവരും ഇഖാമ, തൊഴില്‍ നിയമ ലംഘകരും അടക്കമുള്ളവരെ പരിശോധനക്കിടെ കസ്റ്റഡിയിലെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group