തിരുവനന്തപുരം- കേരളത്തിലെ ആദ്യത്തെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയായ ആർ. ശ്രീലേഖ ബി.ജെ.പിയിൽ ചേർന്നു. മുൻ ഡി.ജി.പിയായ ശ്രീലേഖ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനിൽനിന്നാണ് അംഗത്വം സ്വീകരിച്ചത്. ഇന്ന് വൈകിട്ട് തിരുവനന്തപുരം ഈശ്വരവിലാസത്തുള്ള വീട്ടിൽ വെച്ചായിരുന്നു അംഗത്വമെടുത്തത്.
തൃശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ എസ്.പിയായും ശ്രീലേഖ ഐ.പി.എസ് പ്രവർത്തിച്ചിട്ടുണ്ട്. ഫയർഫോഴ്സ് മേധാവി ആയിരിക്കെയാണ് വിരമിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group