മുംബൈ: കേന്ദ്ര ബജറ്റിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണി വൻ തകർച്ചയിൽ. എസ്.ആന്റ് പി.ബി.എസ്.ഇ സെൻസെക്‌സ് 1000 പോയിന്റ് ഇടിഞ്ഞ് 80,000-ന് താഴെയായി, എൻ.എസ്.ഇ നിഫ്റ്റി 300 പോയിന്റിലധികം ഇടിഞ്ഞു. മൂലധനം കൂടുതൽ സമാഹരിക്കുന്നതിന് അടക്കം നികുതി ഉയർത്താൻ സർക്കാർ നിർദ്ദേശിച്ചതാണ് ഓഹരി വിപണിക്ക് തിരിച്ചടിയായത്.
എൻഎസ്ഇ നിഫ്റ്റി 50, എസ് ആന്റ് പി ബിഎസ്ഇ സെൻസെക്‌സ് എന്നിവ ഒരു ശതമാനത്തിൽ അധികം ഇടിവാണ് നേരിട്ടത്. ഡോളറിനെതിരെ ഇന്ത്യൻ രൂപ സർവ്വകാല റെക്കോർഡോടെ തകർന്നു. ഒരു ഡോളറിന് 83.96 ആണ് ഇപ്പോഴത്തെ നിലവാരം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group