ന്യൂദൽഹി- മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ ഏഴു ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. 2004 മുതൽ 2014 വരെ അധികാരത്തിലിരുന്ന മൻമോഹൻ സിംഗ്, വ്യാഴാഴ്ച വൈകുന്നേരം ന്യൂദൽഹിയിലെ ആശുപത്രിയിലാണ് അന്തരിച്ചത്. സംസ്കാരം നാളെ നടക്കും. ഇന്ത്യയിലുടനീളം ഏഴു ദിവസത്തെ ദുഃഖാചരണം നടത്താൻ തീരുമാനിച്ചുവെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടും.
ഓസ്‌ട്രേലിയയ്‌ക്കെതിരെ പോരാടുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി കറുത്ത ബാൻഡുകളുമായാണ് വെള്ളിയാഴ്ച ഗ്രൗണ്ടിലെത്തിയത്. മൻമോഹൻ സിംഗിന്റെ മരണാനന്തര ചടങ്ങുകളുടെ ഔദ്യോഗിക സമയം ഉടൻ പ്രഖ്യാപിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group