ജിദ്ദ: മൂന്ന് പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു ജന്മ നാട്ടിലേക്കു മടങ്ങുന്ന ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ അബ്ദുൽ കരീം പനങ്ങാങ്ങരക്ക് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി. ഒ.ഐ.സി.സി പുഴക്കാട്ടിരി മണ്ഡലം ജന സെക്രട്ടറി, മങ്കട നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എന്നി ചുമതലകൾ വഹിച്ച കരീം പനങ്ങാങ്ങര രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. ഫിറോസ് പോരുർ അധ്യക്ഷത വഹിച്ചു.
ആസാദ് പോരുർ ,ഇ പി മുഹമ്മദാലി, കമാൽ കളപ്പടൻ, സാജു റിയാസ്, ഷിബു കാളികാവ്, അബ്ദുൽ കരീം പനങ്ങാങ്ങര , ഇബ്നു ശരീഫ് മാസ്റ്റർ ,വി പി ഹുസൈൻ, ഉസ്മാൻ മേലാറ്റൂർ സംസാരിച്ചു. അബ്ദുൽ കരീം പനങ്ങാങ്ങര യാത്രയപ്പിന് നന്ദി പറഞ്ഞു. ഇസ്മയിൽ കൂരിപൊയിൽ സ്വാഗതവും , ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group