ജിസാൻ- ഇദാബിയിൽ നിന്നും നീണ്ട 16 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇല്ലിക്കൽ മുഹമ്മദാലിക്ക് സ്നേഹോഷ്മള യാത്രയപ്പ് നൽകി.കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ സംഗമം വേദിയിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പർ ഗഫൂർ വാവൂരും ഇദാബി കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ഇസ്മായിൽ ചൊക്ലിയുമാണു സ്നേഹോപഹാരം കൈമാറിയത്.
കെ.എം.സി.സി സൗദി നാഷണൽ സെക്രട്ടറി ഹാരിസ് കല്ലായി,സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ശംസു പൂക്കോട്ടൂർ,ജനറൽ സെക്രട്ടറി ഖാലിദ് പട്ല,അസീസ് ചേളാരി ഇദാബി കെ.എം.സി.സി നേതാക്കളായ മൂസ വലിയോറ,ഫൈസൽ സി.പി,സാബിക് പാണക്കാട് തുടങ്ങിയവരും സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group