ജിദ്ദ – സൗദിയില്‍ ധന, ഇന്‍ഷുറന്‍സ് മേഖലയില്‍ സൗദിവല്‍ക്കരണം 82 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം ഈ മേഖലയില്‍ 78,582 സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. 2022 നെ അപേക്ഷിച്ച് 2023 ല്‍ ധന, ഇന്‍ഷുറന്‍സ് മേഖലയില്‍ സൗദിവല്‍ക്കരണം അഞ്ചു ശതമാനം തോതില്‍ വര്‍ധിച്ചു. ഈ മേഖലയില്‍ ആകെ 95,184 ജീവനക്കാരാണുള്ളത്. ഇക്കൂട്ടത്തില്‍ 16,602 പേര്‍ വിദേശികളാണ്.
ധന, ബാങ്കിംഗ് മേഖലയില്‍ 21,397 സൗദി വനിതകളും 867 വിദേശ വനിതകളും ജോലി ചെയ്യുന്നു. ഈ മേഖലയില്‍ ആകെ 22,264 വനിതാ ജീവനക്കാരും 72,920 പുരുഷ ജീവനക്കാരുമാണുള്ളത്. ഇന്‍ഷുറന്‍സ് പ്രൊഡക്ട്‌സ് സെയില്‍സ് മേഖല ഈ മാസം 15 മുതല്‍ പൂര്‍ണമായും സൗദിവല്‍ക്കരിക്കാന്‍ സൗദി ഇന്‍ഷുറന്‍സ് അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group