ജിദ്ദ: സൗദി കേബിൾ കമ്പനിയിൽ മൂന്ന് വർഷം മുമ്പ് പംകൊണ്ട മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ എസ്.സി.സി.എം.എസ്.കെ യുടെ മൂന്നാം വാർഷികവും സൗദി സ്ഥാപക ദിനവും ആഘോഷിച്ചു. സൗദി കേബിൾ കമ്പനിയിലെ ഗവൺമെന്റ് റിലേഷൻഷിപ്പ് ആന്റ് പാസ്പോർട്ട് സെക്ഷൻ ജനറൽ മാനേജർ അബ്ദുൽ മാലിക്, പാസ്പോർട്ട് സെക്ഷൻ ഇൻ ചാർജ് മുഹമ്മദ് മുഹന്നദ് എന്നിവർ മുഖ്യാതിഥികളായിരുന്നു.

മുതിർന്നവർക്കായി ഫുട്ബോൾ, വടംവലി, ഷൂട്ടൗട്ട് തുടങ്ങിയ കായിക മൽസരങ്ങളും കുട്ടികൾക്കായി വേറിട്ട മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും അബ്ദുൽ മലിക്കും മുഹന്നദും വിതരണം ചെയ്തു. സൗദി ഫൗണ്ടിങ് ഡേ ആഘോഷം കേക്ക് മുറിച്ച് അബ്ദുൽ മാലിക് ഉദ്ഘാടനം ചെയ്തു.

ആശാ ഷിജു, സിറാജ് നിലമ്പൂർ, അദ്നാൻ പാക്കിസ്ഥാനി തുടങ്ങിയവർ നയിച്ച ഗാനമേളയും ഉണ്ടായിരുന്നു. പ്രസിഡന്റ് സിറാജ് കൂടാട്ട്, എക്സിക്യൂട്ടീവ് അംഗങ്ങളായ അർഷദ് ഹുസൈൻ, ഇർഷാദ്, നിഷാദ്, ജലീൽ, സമീർ, ഷിജു, ഹൈദർ, മുസാഫിർ, ഫസൽ, സകരിയ്യ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി റിയാസ് പിലാക്കൽ നന്ദി പറഞ്ഞു.