റിയാദ് :വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവന്‍ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് റിയാദ് ടാക്കിസിന്റെ നേതൃത്വത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. റിയാദിലെ സാമൂഹിക സാംസ്‌കാരിക ജീവകരുണ്യ രംഗത്തെ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു . ദുരന്തത്തിൽ മരണമടഞ്ഞവർക്ക് നിത്യശാന്തിക്കായി പ്രാർത്ഥിച്ച്കൊണ്ട് ദീപം തെളിയിച്ചും പുഷ്പാർച്ചനയോടെയും തുടങ്ങിയ യോഗത്തിൽ രക്ഷാധികാരി അലി ആലുവ ആമുഖ പ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് ഷമീർ കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരി കായംകുളം അനുശോചന സന്ദേശം വായിച്ചു .ദുരന്തത്തിൽ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുകയും അവർക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തുകയും ചെയ്തു
പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
എൽദോ വയനാട്, ട്രഷറർ അനസ് വള്ളികുന്നം, കോഡിനേറ്റർ ഷൈജു പച്ച, പി ആർ ഒ റിജോഷ് കടലുണ്ടി, ഉപദേശകസമിതി അംഗങ്ങളായ സലാം പെരുമ്പാവൂർ, ഡൊമിനിക് സാവിയോ, നൗഷാദ് ആലുവ, ഷിബു ഉസ്മാൻ ( മീഡിയ ) നാസർ കല്ലറ ( ട്രിവ ) ഗഫൂർ കൊയിലാണ്ടി ( ബി ഡി കെ ) വിജയൻ നെയ്യാറ്റിൻകര ( ഫോർക്ക ) കബീർ പട്ടാമ്പി ( ഡബ്ല്യൂ എം എഫ് ) , ഫൈസൽ തമ്പലക്കോടൻ ( മിയ ) ബിൽറു ( ക്യാപിറ്റൽ സിറ്റി ) അഖിനാസ് കരുനാഗപ്പള്ളി ( ഒ ഐ സി സി ) ജാനിസ് ( നന്മ കരുനാഗപ്പള്ളി ) ഹാരിസ് ചോല ( മീഡിയ ) , ബാബു പട്ടാമ്പി ( സ്നേഹതീരം ) നസീബ് കലാഭവൻ , അൻസർ, സഫീറലി, ജാസി, സിയാദ്, അസി, സിബിൻ, സനുമാവേലിക്കര, സജീർ, അൻവർ യൂനുസ്, ബഷീർ കരോളം, നസീർ ഷിജുബഷീർ, ജോണി തോമസ്, സോണി ജോസഫ്, പ്രദീപ് കിച്ചു സജിചെറിയാൻ, മഹേഷ്..വിജയൻ കായംകുളം, ജംഷീർ, ഹുസൈൻ ഷാപ്പി ,ഷഫീഖ് വലിയ , ഉമറലി അക്ബർ , റാഫി , ജലീൽ കൊച്ചിൻ, ശിഹാബ്, റിസ്‌വാൻ, നൗഫൽ, കിച്ചു അരവിന്ദ്, നാസർ ആലുവ , സിദാൻ ഷമീർ, നാസർതിരൂർ, സിയാവുദ്ധീൻ, ബൈജു ഇട്ടൻ , ഷൈൻദേവ് , സലിം പുളിക്കൽ എന്നിവർ സംസാരിച്ചു .