ജിദ്ദ : നാളെ നടക്കുന്ന കേരള കലാസാഹിതിയുടെ കളേഴ്സ് ഓഫ് ഇന്ത്യ സീസൺ ഫോറിൽ സംഗീത വിരുന്ന് ഒരുക്കാൻ, യുവതലമുറയിലെ ആസ്വാദകരുടെ ഹരമായ രേഷ്മ രാഘവേന്ദ്ര, ലിബിൻ സ്കറിയ എന്നിവർ ജിദ്ദയിലെത്തി.
കലാസാഹിതി പ്രസിഡന്റ് ഷാനവാസ് കൊല്ലം, പ്രോഗ്രാം കൺവീനർ സജി കുര്യാക്കോസ്, മോഹൻ ബാലൻ, ലേഡീസ് കൺവീനർ ജാൻസി മോഹൻ, മുഹമ്മദ് സമീർ, റൂബി സമീർ, കൃപ കുറുങ്ങാട്ട്, ജൊഹാന സജി, എന്നിവർ ചേർന്നാണ് ലിബിനെയും രേഷ്മയെയും എയർപോർട്ടിൽ സ്വീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



