മക്ക: മുതിർന്ന കോൺഗ്രസ് നേതാവും എൻ.എസ്.യു മുൻ ദേശീയ അധ്യക്ഷനും എ.ഐ.സി.സി മുൻ ജനറൽ സെക്രട്ടറിയും കർണാടക ഗവണ്മെന്റ് ചീഫ് വിപ്പുമായ സലീം അഹമ്മദിന് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക പ്രവാസി സംഘടനയായ ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് മക്കാ സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി. മക്കയിലെ കോൺഗ്രസ് പ്രവർത്തകരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.ഒ.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ജാവേദ് മിയാൻദാദ് ഉത്ഘാടനം ചെയ്തു.
ഐ.ഒ.സി മക്കാ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി ചുനക്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് തൊടുപുഴ, സീനിയർ ലീഡർ ഷാനിയാസ് കുന്നിക്കോട്, സീനിയർ ലീഡർ സാക്കിർ കൊടുവള്ളി, ഐഒസി മക്കാ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഹാരിസ് മണ്ണാർക്കാട്, നിസാം കായംകുളം, മുഹമ്മദ് ഷാ പോരുവഴി, ഷംനാസ് മീരാൻ മൈലൂർ, ഇഖ്‌ബാൽ ഗബ്ഗൽ, അബ്ദുൽ സലാം അടിവാട്, റഫീഖ് വരന്തരപ്പിള്ളി, നിസാ നിസാം, ഷംസ് വടക്കഞ്ചേരി, ജെയ്‌സ് സാഹിബ് ഓച്ചിറ, ഫിറോസ് എടക്കര, ഷാജഹാൻ കരുനാഗപ്പിള്ളി, ഷീമാ നൗഫൽ, റോഷ്‌ന നൗഷാദ്, സമീനാ സാക്കിർ ഹുസൈൻ, സർഫറാസ് തലശ്ശേരി ,മുഹമ്മദ് അസ്‌ലം, മുഹമ്മദ് സദ്ദാം ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു.

സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നൗഷാദ് കണ്ണൂർ, ഷറഫുദ്ദീൻ പൂഴിക്കുന്നത്ത്, ഷാഫി കുഴിമ്പാടൻ ഫറോക്ക്, നഹാസ് കുന്നിക്കോട്, ഷബാന ഷാനിയാസ്, ബദരിയ്യ ഈസ, ജെസീന അൻവർ, ജെസ്സി ഫിറോസ്, മിസിരിയ്യ റഫീഖ്, ഷീബ സെയ്ദ് , റുഖിയ്യ ഇക്ബാൽ തുടങ്ങിയവർ നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി ട്രഷറർ ഇബ്രാഹിം കണ്ണങ്കാർ നന്ദി പറഞ്ഞു. സ്വീകരണത്തിന് സലീം അഹമ്മദ് നന്ദി പറഞ്ഞു.