ജിദ്ദ: ജിദ്ദ അനാകിഷ് കെ.എം.സി.സി സംഘടിപ്പിച്ച ഇഖ്റഅ് സീസൺ 2 ഖുർആൻ,ബാങ്ക് വിളി മത്സരങ്ങളുടെ ഗ്രാന്റ് ഫിനാലെ സമാപിച്ചു. അഞ്ച് വിഭാഗങ്ങളിലായി സ്ത്രീകളും, കുട്ടികളും,പുരുഷൻന്മാരും അടക്കം നൂറിൽ പരം മത്സരാർത്ഥികൾ പ്രാഥമിക ഘട്ടത്തിൽ മത്സരിച്ചു. ഇതിൽനിന്ന് തിരഞ്ഞെടുത്ത നാൽപതിൽ പരം പേരാണ് ഗ്രാന്റ് ഫിനാലെയിൽ മത്സരിച്ചത്. ഉച്ചക്ക് നടന്ന വനിതകളുടെ ഗ്രാന്റ് ഫിനാലെ സാബിറ അബ്ദുൽമജീദിൻ്റെ അധ്യക്ഷതയിൽ കെ.എം.സി.സി വനിതാ വിങ്ങ് ജനറൽ സെക്രട്ടറി ശമീല മൂസ ഉൽഘാടനം ചെയ്തു. മുഹ്സിന ടീച്ചർ ഉൽബോധനം നടത്തി.സഹീദ റൈഹാൻ ആശംസകൾ നേർന്നു.ഫാസില ബഷീർ ഖിറാഅത്ത് നടത്തി.നസീഹ ടീച്ചർ സ്വാഗതവും,ഹാജറ ബഷീർ നന്ദിയും പറഞ്ഞു.
വിവിധ വിഭാഗങ്ങളിൽ വിജയികളായവർ(ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ)
സബ്ബ് ജൂനിയർ വിഭാഗം- മുഹമ്മദ് റബീഹ് എറണാകുളം, യുംന മേലാറ്റൂർ ,ബിഷാറ ബഷീർ കുറ്റിക്കടവ്
ജൂനിയർ ആൺകുട്ടികൾ- മുഹമ്മദ് യാസീൻ മേലാറ്റൂർ, ആസിം ആഷിഖ് മഞ്ചേരി, മുഹമ്മദ് ശീസ് കണ്ണൂർ. ജൂനിയർ പെൺകുട്ടികൾ. ആയിഷ റിദ ചെർപ്പുള്ളശ്ശേരി, നഷ ഹനൂൻ കൊണ്ടോട്ടി,,അഫ്നാൻ അബ്ദുള്ള കായക്കൊടി.
സീനിയർ ബോയ്സ് – ജാസിം മുഹമ്മദ് തൃക്കരിപ്പൂർ, സയ്യിദ് അലി പെരിന്തൽമണ്ണ,നസീർ പെരുമ്പിള സീനിയർ പെൺകുട്ടികൾ- ഫാത്തിമ ഹുദ ചെർപ്പുള്ളശ്ശേരി, സുമയ്യ നിസാർ എടരിക്കോട്, റന ഫാത്തിമ പെരിന്തൽമണ്ണ
ബാങ്കുവിളിമത്സരം- ജാസിം മുഹമ്മദ് തൃക്കരിപ്പൂർ,മുഹമ്മദ് യാസീൻ മേലാറ്റൂർ,അഹമ്മദ് കബീർ കണ്ണൂർ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും,സമ്മാനങ്ങളും വിതരണം ചെയ്തു.