ജിദ്ദ: കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി ക്കെതിരെ പോലീസ് നടത്തിയ ക്രൂരമായ അക്രമം ആസൂത്രിതമാണെന്നും ശക്‌തമായ പ്രതിഷേധവും നിയമനടപടികളുൾപ്പെടെ സ്വീകരിച്ചു ഉത്തരവാദികളായ പോലീസുദ്യോഗസ്ഥരെ നിലക്ക് നിർത്തണമെന്നും ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസ്താവിച്ചു.
ഷാഫി പറമ്പിലിന്റെ ജനസമ്മിതിയിൽ അസഹിഷ്ണുതയുള്ള സിപിഎം നിരന്തരം ആക്ഷേപങ്ങൾ ചൊരിഞ്ഞിട്ടും ഷാഫി പറമ്പിലിന്റെ ജനസമ്മിതിയും സ്വീകാര്യതയും നാൾക്കുനാൾ വർദ്ദിക്കുകയാണ്. രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന പോലീസ് എല്ലാ സീമകളും ലംഘിച്ചു ഗുണ്ടകളെ പോലെ പെരുമാറുന്നതിനു പ്രോത്സാഹനം നൽകുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമാണെന്നും ഒഐസിസി റീജ്യണൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group