ഇസ്രായിലി ബന്ദികളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ അംഗീകരിക്കാത്ത പക്ഷം ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രായില്‍ ഭീഷണി മുഴക്കി. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ വളരെ അടുത്താണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത അഞ്ചംഗ കുടുംബത്തിന്റെ വീടിന്റെ പൂട്ടുതകർത്ത് കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷ് എം.എൽ.എ. വീട്ടുകാരുടെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റും ആശുപത്രി രേഖകളും പുറത്തെടുക്കാനാണ് പൂട്ടുതകർത്തത്. സ്വകാര്യ ധനകാര്യസ്ഥാപനം കൊല്ലം അഴീക്കലിൽ ജപ്തിചെയ്ത വീടാണ് എം.എൽ.എയുടെ നേതൃത്വത്തിൽ തുറന്നത്