റിയാദ് :ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസികൾക്ക് വേണ്ടി നടപ്പിലാക്കിയ പ്രവാസി സുരക്ഷാ പദ്ധതി അംഗങ്ങൾക്കുള്ള സാമ്പത്തിക സഹായ ധനം കൈമാറി. സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ അസൂഖ ബാധിതനായി ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ വ്യക്തിക്കുള്ള അടിയന്തിര ചികിത്സാ സഹായധനമായ ഒരു ലക്ഷം രൂപയാണ് മലപ്പുറം ജില്ല റിയാദ് ഒ.ഐ.സി.സി പ്രിസിഡന്റ് സിദ്ധീഖ് കല്ലുപറമ്പന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, സുരക്ഷാ കൺവീനർ നവാസ് വെള്ളിമാട്കുന്ന് എന്നിവർ ചേർന്ന് കൈമാറിയത്.
ഭാരവാഹികളായ സലീം കളക്കര,അമീർ പട്ടണത്ത്,സുരേഷ് ശങ്കർ, ജംഷാദ് തുവ്വൂർ, വഹീദ് വാഴക്കാട്,സൈഫുന്നീസ സിദ്ധീഖ്,സൈനുദ്ധീൻ, ഉണ്ണി വാഴയൂർ, പ്രഭാകരൻ,അൻസാർ നൈതല്ലൂർ, ഇസ്മായിൽ, അസ്ലം കളക്കര എന്നിവർ സന്നിഹിതരായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group