കൽപ്പറ്റ- വയനാട്ടില്‍ പലയിടത്തും കേട്ട ഉഗ്രശബ്ദത്തിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് അധികൃതർ. ഭൂകമ്പമല്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. പ്രകമ്പനം കേട്ടു എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. കുറിച്യര്‍മല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ എന്നിവിടങ്ങളോടു ചേര്‍ന്ന ചില പ്രദേശങ്ങളിലാണ് ചെറിയ പ്രകമ്പനം അനുഭവപ്പെട്ടതെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. അതേസമയം, ആശങ്കയുടെ അടിസ്ഥാനത്തിൽ പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ റവന്യു വകുപ്പ് അറിച്ചിരുന്നു.
പ്രകമ്പനം കേട്ടത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. കേന്ദ്രത്തെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മൂരിക്കാപ്പില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ മേശപ്പുറത്തെ ഗ്ലാസുകള്‍ താഴെ വീണുവെന്ന് റിപ്പോർട്ടുണ്ട്.
ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നും ആളുകളെ ഭയപ്പെടുത്തരുതെന്നും ജില്ലാ കലക്ടർ അറിയിച്ചു. എന്തെങ്കിലും വിവരം കിട്ടിയാൽ ഉടൻ വിവരം ലഭിക്കുമെന്നും കലക്ടർ വ്യക്തമാക്കി.