റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികൾ പാസ്പോർട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങൾക്കുമുള്ള പുതുക്കിയ ഫീസ് നിരക്കുകൾ ഇന്ത്യൻ എംബസി പുറത്തുവിട്ടു. ഇന്ത്യയുടെ പുതിയ ഗസറ്റ് വിജ്ഞാപന പ്രകാരം പ്രാബല്യത്തിൽ വന്ന പാസ്പോർട്ട് നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വിദേശരാജ്യങ്ങളിലെയും നിരക്കുകൾ പുനഃക്രമീകരിച്ചിരിക്കുന്നത്. പുതിയ സാമ്പത്തിക മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച ഈ ഫീസ് ഘടന ഇന്ന് (ജൂലൈ 1) മുതൽ തന്നെ രാജ്യത്തെ അപേക്ഷകർക്കായി പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
സാധാരണ പുതിയ പാസ്പോർട്ടുകൾ, തത്കാൽ സേവനങ്ങൾ, കേടുപാടുകൾ സംഭവിച്ചതോ നഷ്ടപ്പെട്ടതോ ആയ പാസ്പോർട്ടുകൾക്ക് പകരമുള്ളവ, കുട്ടികളുടെ പാസ്പോർട്ട്, ഒപ്പം പി.സി.സി (PCC) ഉൾപ്പെടെയുള്ള മറ്റ് വിവിധ സേവനങ്ങൾ എന്നിവയ്ക്കെല്ലാം പ്രത്യേകം നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിലെ അപേക്ഷകർക്കുള്ള രൂപയിലുള്ള നിരക്കുകളും സൗദിയിലെ പ്രവാസികൾക്കായി റിയാലിലുള്ള നിരക്കുകളും എംബസി വ്യക്തമാക്കുന്നുണ്ട്.
സൗദിയിലെ പ്രവാസികൾക്ക് ബാധകമാകുന്ന പുതിയ ഫീസ് നിരക്കുകളുടെ പൂർണ്ണ രൂപം താഴെ നൽകുന്നു:
1. മുതിർന്നവരുടെ പാസ്പോർട്ട് നിരക്കുകൾ (18 വയസ്സിന് മുകളിലുള്ളവർ)
- സാധാരണ പുതിയ പാസ്പോർട്ട് / റീഇഷ്യൂ (36 പേജുകൾ):
- Normal ഫീസ്: ഇന്ത്യയിൽ ₹2500 | 469 SAR
- Tatkaal ഫീസ്: ഇന്ത്യയിൽ ₹5000 | 938 SAR
- സാധാരണ പുതിയ പാസ്പോർട്ട് / റീഇഷ്യൂ (60 പേജുകൾ):
- Normal ഫീസ്: ഇന്ത്യയിൽ ₹3500 | 656 SAR
- Tatkaal ഫീസ്: ഇന്ത്യയിൽ ₹6000 | 1125 SAR
- നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതിന് പകരമുള്ള പാസ്പോർട്ട് (36 പേജുകൾ):
- Normal ഫീസ്: ഇന്ത്യയിൽ ₹5000 | 938 SAR
- Tatkaal ഫീസ്: ഇന്ത്യയിൽ ₹7500 | 1406 SAR
- നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതിന് പകരമുള്ള പാസ്പോർട്ട് (60 പേജുകൾ):
- Normal ഫീസ്: ഇന്ത്യയിൽ ₹6000 | 1125 SAR
- Tatkaal ഫീസ്: ഇന്ത്യയിൽ ₹8500 | 1594 SAR
2. കുട്ടികളുടെ പാസ്പോർട്ട് നിരക്കുകൾ (18 വയസ്സിന് താഴെയുള്ളവർ)
- സാധാരണ പുതിയ പാസ്പോർട്ട് / റീഇഷ്യൂ (36 പേജുകൾ):
- Normal ഫീസ്: ഇന്ത്യയിൽ ₹1750 | 338 SAR
- Tatkaal ഫീസ്: ഇന്ത്യയിൽ ₹4250 | 806 SAR
- നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതിന് പകരമുള്ള പാസ്പോർട്ട് (36 പേജുകൾ):
- Normal ഫീസ്: ഇന്ത്യയിൽ ₹4250 | 806 SAR
- Tatkaal ഫീസ്: ഇന്ത്യയിൽ ₹6750 | 1275 SAR
3. പ്രത്യേക യാത്രാ രേഖകൾ (Special Travel Documents)
- എമർജൻസി സർട്ടിഫിക്കറ്റ് (Emergency Certificate):
- Normal ഫീസ്: ഇന്ത്യയിൽ ബാധകമല്ല (NA) | 56 SAR
- Tatkaal ഫീസ്: ബാധകമല്ല (NA)
- സർട്ടിഫിക്കറ്റ് ഓഫ് ഐഡന്റിറ്റി (Certificate of Identity):
- Normal ഫീസ്: ഇന്ത്യയിൽ ₹1000 | 188 SAR
- Tatkaal ഫീസ്: ബാധകമല്ല (NA)
4. മറ്റ് അനുബന്ധ സേവനങ്ങൾ (Miscellaneous Services)
- പി.സി.സി (PCC), സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ തുടങ്ങിയ മറ്റ് സർട്ടിഫിക്കറ്റുകൾ:
- Normal ഫീസ്: ഇന്ത്യയിൽ ₹750 | 150 SAR
- Tatkaal ഫീസ്: ബാധകമല്ല (NA)



