കർണാടക– കർണാടകയിലെ ദവംഗരയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(sbi) ശാഖയിൽ നടന്ന 13 കോടി രൂപയുടെ സ്വർണ കവർച്ചകേസിൽ ആറുപ്രതികളേ പൊലീസ് പിടികൂടി. സംഭവത്തിന് പിന്നിൽ ‘മണി ഹൈസ്റ്റ്’ സീരീസ് പലതവണ കണ്ടും,യൂട്യൂബ് വീഡിയോകളിലൂടെ പഠിച്ചും ആസൂത്രണം ചെയ്തിരുന്നതായി അന്വഷണത്തിൽ വ്യക്തമായി.
2023 ഒക്ടോബർ 10നാണ് ദവംഗരെ ജില്ലയിലെ ന്യാമതി എസ്ബിഐ ശാഖയിൽ കവർച്ച നടന്നത്. രാവിലെ ജീവനക്കാർ ബാങ്ക് തുറന്നപ്പോൾ താക്കോൽമുറി തകർന്ന നിലയിൽ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. 17.7 കിലോ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബാങ്ക് സ്ഥിരീകരിച്ചു. ഉടൻ തന്നെ സംഭവം പോലീസിനെ അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
ബേക്കറി ഉടമയായ വിജയ്കുമാർ ആണ് മുഖ്യപ്രതി. എസ്ബിഐൽ നിന്ന് 15 ലക്ഷം രൂപയുടെ ലോൺ അപേക്ഷിച്ചെങ്കലും ബാങ്ക് തളളിയതോടെ പ്രതികാരമായ് കവർച്ച ആസൂത്രണം ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തിയത്. സഹോദരനായ അജയ് കുമാറിനെയും സുഹൃത്തുക്കളായ അഭിഷേക്, ചന്ദ്രു, മഞ്ജുനാഥ്, പരമാനന്ദ് എന്നിവരെയും കൂട്ടിയായിരുന്നു പ്ലാൻ.
സംഭവത്തിന് മുന്നോടിയായി സംഘം ‘മണി ഹൈസ്റ്റ്’ സീരീസ് 15 തവണ കണ്ടതായും, യൂട്യൂബ് വീഡിയോകൾ വഴി സുരക്ഷാസംവിധാനങ്ങൾ മനസിലാക്കിയതായും അന്വേഷണത്തിൽ വ്യക്തമായി. ഗ്യാസ് കട്ടറുകളും ഹൈഡ്രോളിക്ടൂ ളുകളും ഉപയോഗിച്ച് താക്കോൽമുറി തുറന്ന ശേഷം, സിസിടിവി ക്യാമറകളും ഡിജിറ്റൽ റെക്കോർഡുകളും നീക്കം ചെയ്തു. തെളിവുകൾ ഇല്ലാതാക്കാൻ മുളക് പൊടി വിതറിയ ശേഷമാണ് സംഘം രക്ഷപ്പെട്ടത്.
അഞ്ചുമാസം നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതികളെ തമിഴ്‌നാട്ടിൽ നിന്ന് പൊലീസ് പിടികൂടി. വിജയ് കുമാറിന്റെ വീട്ടുവളപ്പിലെ പഴയ കിണറിനുളളിൽ ഒളിപ്പിച്ച 13 കോടി രൂപയുടെ സ്വർണം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്.