മക്ക – ഉംറ തീര്‍ഥാടകരുടെ സേവനത്തിന് വിശുദ്ധ ഹറമില്‍ ആദ്യമായി മൊബൈല്‍ ബാര്‍ബര്‍ ഷോപ്പ് സേവനവും ആരംഭിച്ചു. തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹറംകാര്യ വകുപ്പ് പുതിയ സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിരിക്കുന്നത്.
ഉംറ കര്‍മം പൂര്‍ത്തിയാക്കുന്നവരുടെ മുടി വെട്ടാനും ശിരസ്സ് മുണ്ഡനം ചെയ്യാനും മര്‍വക്കു സമീപം അഞ്ചു മൊബൈല്‍ ബാര്‍ബര്‍ ഷോപ്പുകളാണ് ഒരുക്കിയിരിക്കുന്നത്. തിരക്ക് വര്‍ധിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഇവ ആവശ്യാനുസരണം എളുപ്പത്തില്‍ മാറ്റിസ്ഥാപിക്കാന്‍ സാധിക്കും.

ഏറ്റവും ഉയര്‍ന്ന ഗുണനിലവാര, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കാര്യക്ഷമായും വേഗത്തിലും സേവനം ലഭ്യമാകും. പൂര്‍ണമായും അണുവിമുക്തമാക്കിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിചയസമ്പന്നരായ വിദഗ്ധര്‍ അടങ്ങിയ സംഘമാണ് മൊബൈല്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ സേവനമനുഷ്ഠിക്കുന്നത്. പ്രായംചെന്നവരും ഭിന്നശേഷിക്കാരും രോഗികളും അടക്കമുള്ളവരുടെ ഉപയോഗത്തിന് വിശുദ്ധ ഹറമില്‍ 400 ഗോള്‍ഫ് കാര്‍ട്ടുകളും ഒരുക്കിയിട്ടുണ്ട്. ഹറമില്‍ പതിനൊന്ന് ഇടങ്ങളിലായാണ് ഗോള്‍ഫ് കാര്‍ട്ട് സേവനമുള്ളത്.