കൊണ്ടോട്ടി- ചെറുകാവ് പഞ്ചായത്തിൽ പുതുതായി പ്രവർത്തനം തുടങ്ങിയ പെയിൻ ആന്റ് പാലിയേറ്റീവിന് പെരിയമ്പലം ചാമപ്പറമ്പിലെ പൗരബസാർ കൂട്ടായ്മ അരലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. ഐക്കരപ്പടി പുത്തൂപ്പാടം റോഡിലാണ് പാലിയേറ്റീവ് പ്രവർത്തനം തുടങ്ങിയത്. ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ അബ്ദുല്ലക്കോയ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവിന് കൈത്താങ്ങായ ഇത്തരം സംരംഭങ്ങൾ ഏറെ അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
പൗരബസാർ കൂട്ടായ്മയുടെ മുതിർന്ന അംഗം ബഷീർ ഉപകരണങ്ങൾ കൈമാറി. ചെറുകാവ് പെയിൻ ആന്റ് പാലിയേറ്റീവ് പ്രതിനിധി ബയാൻ, പുളിക്കൽ പെയിൻ ആന്റ് പാലിയേറ്റീവ് പ്രതിനിധി അഫ്സൽ, ഷാഫി, ആലി മാണാക്കുന്നൻ, വഹീദ് സമാൻ എന്നിവർ പ്രസംഗിച്ചു. എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഫാത്തിമ ഇൽനക്ക് പുരസ്കാരം സമ്മാനിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group