തിരുവനന്തപുരം- മലയാള ചലച്ചിത്ര മേഖലയിൽ ചില പുരുഷ നടന്മാരും പീഡനം അനുഭവിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ഹേമ കമ്മീഷനിൽ പരാമർശം. നിരവധി പ്രമുഖ കലാകാരൻമാർക്ക് മലയാള സിനിമയിൽ ദീർഘകാലം അനൗദ്യോഗിക വിലക്ക് ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ടിലുള്ളത്. നിസാരമായ കാരണങ്ങളാലാണ് വിലക്ക് ഏർപ്പെടുത്തുന്നത്. ഇത് ഞെട്ടിക്കുന്നതായിരുന്നു.
സിനിമാ വ്യവസായത്തിലെ ശക്തരായ ലോബിയിൽ നിന്ന് അവർ അറിഞ്ഞോ അറിയാതെയോ രോഷം ക്ഷണിച്ചുവരുത്തുന്നതിനാണ് അനധികൃത വിലക്ക് ഏർപ്പെടുത്തിയത്. തങ്ങൾ നൽകുന്ന വിവരങ്ങൾ ചോർന്നാൽ സിനിമയിലെ തങ്ങളുടെ ഭാവി അവസരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയന്ന് പുരുഷ നടന്മാർ സിനിമയിലെ പീഡനത്തിനെതിരെ സംസാരിക്കാൻ മടിച്ചു.
അതേസമയം, ചില പുരുഷന്മാർ നിഷ്പക്ഷമായി സംസാരിച്ചത് പ്രോത്സാഹനാജനകമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.