ജിദ്ദ- മലപ്പുറം ജില്ലയിലെ വടക്കാങ്ങര സ്വദേശി മുഹമ്മദ് മുസ്തഫ (45) ജിദ്ദയിൽ തീപ്പൊള്ളലേറ്റ് മരിച്ചു. തീപൊള്ളലേറ്റ് ഒരാഴ്ച്ചയായി ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തടത്തിൽകുണ്ടിലെ പുതിയപറമ്പത്ത് അബ്ദുവിൻ്റെ മകനാണ്. കഴിഞ്ഞ 25 വർഷമായി പ്രവാസിയാണ്. ജിദ്ദയിലെ തഹലിയയിലെ താമസസ്ഥലത്താണ് പൊള്ളലേറ്റത്.
തിരൂർക്കാട്ടെ പരേതനായ പോത്തുകാടൻ അലവിയുടെ മകൾ പരേതയായ പാത്തുമ്മക്കുട്ടിയാണ് മാതാവ്.
ഭാര്യ : ഷബ്ന ഹഫ്സത്ത്. മക്കൾ: മുഹമ്മദ് ഷജാഹ്, മുഹമ്മദ് ഷഹസാദ് ,ആയിഷ ഷിസ. സഹോദരങ്ങൾ: കബീർ (ജിദ്ദ)അനസ്, ഹാജറുമ്മ, സുഹറ, ജസീല, ഫൗസിയ, സൈന.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ മറവുചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group