മദീന ആതുര സേവനരംഗത്ത് മദീനയിൽ മൂന്നര പതിറ്റാണ്ട് സേവനം ചെയ്ത് നാട്ടിലേക്ക് മടങ്ങുന്ന റഷീദ ബീവി സിസ്റ്റർക്ക് മദീന ഒ.ഐ.സി.സി ആദരം നൽകി. ഗസ്റ്റോ റസ്റ്റോറൻ്റിൽ നടന്ന ചടങ്ങിൽ മദീന ഒ.ഐ.സി.സി വനിതാ വിംഗ് ലീഡർ നിഷ നജീബ് മെമെന്റോ നൽകി ആദരിച്ചു.
സുദീർഘമായ 34 വർഷങ്ങൾ മദീനയിലെ അവ് ലാദ ആശുപത്രിയിൽ സേവനം ചെയ്യുകയും മദീനയിലെ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ പ്രിയങ്കരിയായി മാറുകയും ചെയ്ത മദീന മലയാളി സമൂഹത്തിന് സുപരിചിതയും സഹായിയുമായിരുന്ന റഷീദ സിസ്റ്റർ ആതുര രംഗത്തെ തൻ്റെ സേവനം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് തിരിക്കുകയാണ്.
ചടങ്ങിൽ മദീന ഒ ഐ സി സി വൈസ് പ്രസിഡന്റ് മുനീർ പടിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങ് ഒ ഐ സി സി റീജിയണൽ സെക്രട്ടറി ബഷീർ പുൽപ്പള്ളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അബ്ദുൽ ഗഫൂർ, ആദിൽ ചടയമംഗലം, ഹനീഫ അങ്ങാടിപ്പുറം, റാഫി മാനന്തവാടി, റഫീഖ് കടക്കൽ, ആയിഷ ബഷീർ, സുനിതാ ശശി, റാണി പ്രദീപ് എന്നിവർ സംസാരിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി നജീബ് പത്തനംതിട്ട സ്വാഗതവും, ട്രഷറർ ഫൈസൽ അഞ്ചൽ നന്ദിയും അറിയിച്ചു.
അൻവർ പാലക്കാട്, ജാഫർ കാവോടന്,അൻസാർ പാലക്കാട് ജദീർ തങ്ങൾ, ഹാരിസ് പേരാമ്പ്ര, മുഹമ്മദ്മേലാറ്റൂർ,നൗറിൻ നജീബ്, ജ്യോതി, നിഷാമേരി, വിഷ്ണുപ്രിയ, നഫ്രീൻ നജീബ്, തസ്നി ഷാഫി, പാത്തു(പാപ്പി )എന്നിവർപരിപാടിക്ക് നേതൃത്വം നൽകി.